ഏത് അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം; കെ ടി ജലീലിന്റെ സ്വീകരണം ഏറ്റെടുത്ത് കസ്റ്റംസ്; തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാകാൻ ജലീലിന് നോട്ടീസ് നൽകി; മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ

ഏത് അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം എന്ന് പറഞ്ഞ് കെ ടി ജലീൽ നാക്ക് വായിലോട്ടിട്ടില്ല .ഇതാ വന്നു ഒരൊന്നൊന്നര മറുപടി .ആ വിളി കേട്ടത് ഇഡി യല്ല കസ്റ്റംസ് ആണെന്ന് മാത്രം.വീട്ടിലേക്ക് ചെല്ലുന്നില്ല ...ഓഫീസിലേക്ക് ചെല്ലാൻ... മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് തയ്യാറെടുക്കുന്നു. തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാകാൻ ജലീലിന് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുകയാണ്. രണ്ടു ദിവസം മുന്നേ ആയിരുന്നു കെ.ടി ജലീലിൽ ഇഡിക്കെതിരെ തിരിഞ്ഞത്. ഏത് അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതം അവര്‍ വരട്ടെ, അവര്‍ എന്ത് രേഖകളും അവിടെ നിന്ന് എടുത്തുകൊണ്ടുപോട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്‌ഡിൽ ഉണ്ടായ നാടകീയരംഗങ്ങള്‍ക്കൊടുവിലായിരുന്നു കെ ടി ജലീൽ പരസ്യമായി ഇഡിയെ വെല്ലുവിളിച്ചത്. ഒടുവിൽ ആ വെല്ലുവിളി യാഥാർഥ്യമാകുന്നു. . തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാകാൻ ജലീലിന് കസ്റ്റംസ് നോട്ടീസ് നൽകി.
മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്തതിൽ നിയമലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതു സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുവാൻ കംസ്റ്റസ് ഒരുങ്ങുന്നത്. .നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്‌തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചിരുന്നു. നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുർആൻ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തൽ. വിദേശ സംഭാവന നിയന്ത്രണചട്ടം ജലീൽ ലംഘിച്ചെന്നും ആരോപണമുണ്ട്.മതഗ്രന്ഥങ്ങളെ കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്‌തിരുന്നു. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനൽ ഉപയോഗിക്കുന്നത്.
ഇതിന്റെ മറവിലാണ് മതഗ്രന്ഥങ്ങൾ കേരളത്തിലെത്തിക്കുകയും വിതരണംചെയ്യുകയും ചെയ്തത്.അറസ്റ്റിലേക്കാണോ നീളുന്നത് എന്ന കാര്യത്തിലും സംശയമുണ്ട് . ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്‌ഡിൽ ഉണ്ടായ നാടകീയരംഗങ്ങളിൽ കെ ടി ജലീൽ വിമർശനം ഉയർത്തിയിരുന്നു. ഇ.ഡി നടത്തുന്നത് നിയമവിരുദ്ധമായ ഇടപെടലുകളെന്ന് കെടി ജലീല്‍ പ്രതിക്കരിച്ചിരുന്നു . മാത്രമല്ല ഇഡിക്ക് തന്റെ വീട്ടിലേക്ക് സ്വാഗതമെന്നും ജലീല്‍ പ്രതികരിക്കുകയുണ്ടായി .തന്റെ വീട്ടിലെത്തി ഇഡിക്ക് ഏത് രേഖകളും പരിശോധിക്കാമെന്നും രേഖകള്‍ കൊണ്ട് പോയി പരിശോധിക്കുന്നതില്‍ വിരോധമില്ലെന്നും കെടി ജലീല്‍ വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha