ആദ്യമായി തന്റെ വീട്ടിൽ വരുമ്പോൾ കൈവശമുണ്ടായിരുന്ന ബാഗിൽ 34 ലക്ഷം രൂപയുടെ നോട്ട് ഉണ്ടായിരുന്നു; അതിനുശേഷം പലതവണ ലോക്കർ തന്റെ പേരിൽ നിന്നും മാറ്റണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോൾ മിണ്ടാതെ ശിവശങ്കർ; പി.വേണുഗോപാൽ മാപ്പു സാക്ഷി

നയതന്ത്ര സ്വർണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെയും ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനെയും ഇന്നലെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. പി.വേണുഗോപാലിന്റെ ചില വെളിപ്പെടുത്തലുകൾ എം.ശിവശങ്കറിനെതിരെ ആകുന്നതും അതി നിർണ്ണായകമാകുന്നതുമാണ്. മൊഴികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിന്റെ മൊഴികൾ നിർണായകമാകുന്നത് ഇങ്ങനെയാണ് . ഇന്നലെ കൊച്ചി ഇ.ഡി. ഓഫീസിൽ ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലിലാണ് വേണുഗോപാൽ ശിവശങ്കറിന്റെ നേരിട്ടുള്ള ഇടപെടലുകൾ വെളിപ്പെടുത്തിയത്. ശിവശങ്കറും സ്വപ്നയും ഒരുമിച്ച് ആദ്യമായി തന്റെ വീട്ടിൽ വരുമ്പോൾ കൈവശമുണ്ടായിരുന്ന ബാഗിൽ 34 ലക്ഷം രൂപയുടെ നോട്ട് ഉണ്ടായിരുന്നതായി വേണുഗോപാൽ പറഞ്ഞു . ശിവശങ്കർ നിർദേശിച്ചതിനാലാണ് സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറിൽ ഈ പണം നിക്ഷേപിക്കാൻ സമ്മതിച്ചത്.
അതിനുശേഷം പലതവണ ലോക്കർ തന്റെ പേരിൽ നിന്നും മാറ്റണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. എന്നാൽ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോൾ ശിവശങ്കർ മിണ്ടിയില്ല.മറ്റൊന്നും തന്നെ പറഞ്ഞില്ല .ഇതോടെയാണ് കേസിൽ വേണുഗോപാലിനെ സാക്ഷിയാക്കാനുള്ള സാധ്യതയേറിയത് .അങ്ങനെ പി.വേണുഗോപാലിന്റെ മൊഴി അതിനിർണ്ണായകമാകുകയാണ്, സമാനമായ രീതിയിൽ മുഖ്യമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെയും ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. കൊവിഡ്ബാധിതനായതിനാൽ രവീന്ദ്രൻ ഇന്നലെ ഹാജരായിരുന്നില്ല.ഈ മാസം 11 വരെയാണു ശിവശങ്കറിനെ ഇഡിക്കു കസ്റ്റഡിയിൽ ലഭിച്ചത്. ശിവശങ്കറിന്റെ ആദ്യ റിമാൻഡ് കാലാവധിയും അന്നു തീരും. അതു കഴിഞ്ഞും പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ ജയിലിൽ ചോദ്യം ചെയ്യാനാണ് അവസരം ലഭിക്കുക. അതിനിടയിൽ രവീന്ദ്രന്റെ ക്വാറന്റീൻ കാലം കഴിയില്ല.ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാൻ സമൻസ് ലഭിച്ച ഹൈദരാബാദ് പെന്നാർ ഇൻഡസ്ട്രീസ് സിഎംഡി ആദിത്യനാരായണ റാവുവും കോവിഡ് പരിശോധനാഫലം കിട്ടിയില്ലെന്ന കാരണം പറഞ്ഞ് ഇന്നലെ ചോദ്യംചെയ്യൽ ഒഴിവാക്കി.
https://www.facebook.com/Malayalivartha