എന്റമ്മോ കാഞ്ഞ ബുദ്ധി!പിപിഇ കിറ്റ് ധരിച്ച് മോഷണം; വീട്ടിൽ മൊബൈൽ വച്ചിട്ട് മോഷണത്തിനറങ്ങും; ലക്ഷ്യം അതാണ്; പോലീസ് പൊക്കിയത് ആ 'ചരിവിൽ'

കൊറോണ വൈറസ്സിൽ നിന്നും ആരോഗ്യപ്രവർത്തകര്ക്ക് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പിപിഇ കിറ്റ് ഇങ്ങനെയും ഉപയോഗിക്കാമോ ?കേരളീയരെ ഞെട്ടിച്ച് ഒരു കള്ളൻ . പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ ഇരിട്ടി മുഴക്കുന്ന പറമ്പത്ത് കെ.പി. മുബഷീറിനെ(27) റൂറൽ ജില്ലാ ഡാൻസാഫ് പൊലീസ്ടീം അതിസാഹസികമായി പിടികൂടി. പയ്യോളിയിലെ 4 കടകളിൽ മോഷണം നടന്നിരുന്നു. ഈ നടന്ന മോഷണത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ് പൊലീസ് ഇൻസ്പെക്ടർ പി.എം.ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നേരത്തേ വയനാട്, ഇരിട്ടി, പാനൂർ, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾ മോഷണം നടത്തിയിരുന്നു. പിപിഇ കിറ്റ് ധരിച്ച് ,സ്വന്തം കാറിൽ മോഷണത്തിനിറങ്ങുന്ന മുബഷീർ മൊബൈൽ ഫോൺ വീട്ടിൽ വയ്ക്കും. ചിക്കൻ സ്റ്റാളിലെ ജോലിക്ക് എന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങുന്നത്. വീട്ടിലെ ഫോൺ ഭാര്യ ഉപയോഗിക്കുന്നതു കൊണ്ട് മുബഷീർ ഒരിക്കലും രാത്രി കടകളിൽ കയറി എന്നതിന് തെളിവില്ലാതിരിക്കാനുള്ള സൂത്രമായിരുന്നു ഇത് .
സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ പിപിഇ കിറ്റ് ധരിച്ചതു കൊണ്ട് ആദ്യം തിരിച്ചറിഞ്ഞില്ല. എന്നാൽ 4 വർഷം മുൻപ് വടകരയിൽ ഇയാളെ മോഷണത്തിന് അറസ്റ്റ് ചെയ്ത ഡാൻസാഫ് ടീം അംഗങ്ങൾക്ക് മുബഷീറിന്റെ കാലിന്റെ പ്രശ്നം കൊണ്ട് അൽപം ചരിഞ്ഞുള്ള നടത്തം തിരിച്ചറിയാൻ കഴിഞ്ഞതാണ് തുമ്പായത്.ചില കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വടകര കൊയിലാണ്ടി വളപ്പിൽ നിന്നു വിവാഹം കഴിക്കുകയും കൊയിലാണ്ടി ചേലിയയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു പ്രതി.ഡാൻസാഫ് ടീമിലെ എസ്ഐമാരായ കെ.സജീഷ്, സി.എച്ച്. ഗംഗാധരൻ, എഎസ്ഐ: കെ.പി. രാജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.സി. ബീനീഷ്, സിപിഒ: കെ. രഞ്ജിത്ത് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ പിടികൂടിയപ്പോൾ മറ്റൊരു വിവരം കൂടെ പുറത്ത് വന്നിരുന്നു.
നിരവധി കടകളിൽ ഇയാൾ ഇത്തരത്തിൽ മോഷണം നടത്തിയെന്ന് പൊലീസ് അറിയിച്ചു. സിസിടിയിൽ മോഷ്ടാവിനെ കണ്ട് വ്യാപാരികളും പൊലിസും ഒരുപോലെ ഞെട്ടി. പിപിഇ കിറ്റിന്‍റെ സുരക്ഷയിലൊരു കള്ളൻ. പയ്യോളിയിലെ ഗുഡ്‍വെ ഹോം അപ്ലയൻസസിലെ ക്യാമറയിൽ ആണ് പിപിഇ കിറ്റിട്ട കള്ളൻ പെട്ടത്. വിവിധയിടങ്ങളിൽ മാറിമാറി താമസിച്ചാണ് കൃത്യത്തിനെത്തുക. തിരിച്ചറിയാതിരിക്കാനാണ് പിപിഇ കിറ്റ് ധരിച്ചതെന്നാണ് മുബഷീറിന്‍റെ മൊഴി. മോഷണം നടന്ന കടകളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു .
https://www.facebook.com/Malayalivartha