തൃശൂര്‍ - പാലക്കാട് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ - പാലക്കാട് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി ഹോട്ടല്‍ ഡയാനയ്ക്കു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പുറകില്‍ കാറിടിച്ചാണ് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചത്. എറണാകുളം മൂത്തേടത്ത് വീട്ടില്‍ ബിനു മാത്യു (33), ബിനുവിന്റെ സുഹൃത്ത് കോട്ടയം സ്വദേശി നാരായണന്‍കുട്ടിയുടെ മകന്‍ അരുണ്‍ എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശിനി സരിതയെ (40) ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 11ഓടെയാണ് അപകടം നടന്നത്. എറണാകുളത്തുനിന്ന് ആലത്തൂരിലേക്ക് ചികിത്സയ്ക്കായി വരികയായിരുന്നു ഇവര്‍. മരിച്ച രണ്ടുപേരും എറണാകുളത്ത് കാറ്ററിംഗ് നടത്തുന്ന സരിതയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് .
"
https://www.facebook.com/Malayalivartha