അനൂപിൻറെ ഡെബിറ്റ് കാർഡ് ബിനീഷിൻറെ വീട്ടിൽ നിന്നും ; ബി നീഷിൻറെ കയ്യൊപ്പോടുക്കോടെയുള്ള കാർഡാണ് പിടിക്കൂടിയിരിക്കുന്നത്; കള്ളത്തരങ്ങൾ പൊളിച്ചടുക്കി ഇഡി കോടതിയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ

അനൂപിൻറെ ഡെബിറ്റ് കാർഡ് ബിനീഷിൻറെ വീട്ടിൽ നിന്നും പിടിക്കൂടി. ബിനീഷിൻറെ കയ്യൊപ്പോടുക്കോടെയുള്ള കാർഡാണ് പിടിക്കൂടിയിരിക്കുന്നത്. ഇഡി കോടതിയിലാണ് ഈ കാര്യം അറിയി യിച്ചിരിക്കുന്നത് . മരുതംകുഴിയില വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയിരുന്നു.തെരച്ചിലിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ക്രെഡിറ്റ് കാര്‍ഡ് കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ കുടുംബം വാദിച്ചെങ്കിലും കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ പല സ്ഥലങ്ങളിലും ഈ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.
അനൂപിനെ മുന്‍ നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയിട്ടുള്ളതെന്നാണ് നിഗമനം. മാത്രമല്ല പ്രവർത്തനം നിർത്തിയ മൂന്ന് കമ്ബനികളുമായി ബിനീഷിന് ഇപ്പോഴും ബന്ധമുണ്ടെന്നും അറിയിച്ചു. നിലവിൽ പ്രവര്‍ത്തിക്കാത്ത മൂന്ന് കമ്പനികളുടെ വിശദാംശങ്ങൾ കൂടി ഇഡി കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്. ബിനീഷിന് ബന്ധമുള്ള ഈ കമ്പനികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്. അതുകൊണ്ട് കസ്റ്റഡി കാലാവധി നീട്ടണെമെന്നാണ് ആവശ്യം.
ഈ കമ്പനികളിൽ നിന്നും ബിനീഷ് 2015ൽ വിരമിച്ചതാണെന്നു ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടിൽ ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നു പറഞ്ഞിട്ടുണ്ട് , പക്ഷെ അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ കൃത്രിമം കാട്ടിയെന്നും പ്രതിഭാഗം ആരോപിച്ചു. മ യക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് എടുത്ത കേസ് ബെംഗലൂരു സെഷൻസ് കോടതി പരിഗണിക്കുകയാണ്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ബിനീഷിനെ കോടതിയിൽ ഹാജരാക്കി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഒമ്പത് ദിവസമാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ബിനീഷിൽ നിന്ന് ഇനിയും വിവരങ്ങൾ അറിയാനുണ്ടെന്നും ചോദ്യം ചെയ്യൽ പൂര്‍ത്തിയായില്ലെന്നും കസ്റ്റഡി കാലാവധി നീട്ടണമെന്നുമാണ് എൻഫോഴ്സ്മെന്‍റ് വാദം . കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടാനും സാധ്യത. അതേസമയം ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ നീണ്ടത് ചൂണ്ടിക്കാട്ടി ബിനീഷിനെ ഇ ഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും. രണ്ടു ഘട്ടങ്ങളിലായി തുടര്‍ച്ചയായി ഒമ്ബത് ദിവസമാണ് ബിനീഷിനെ ഇതുവരെ ഇ ഡി ചോദ്യം ചെയ്‌തത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിക്കെതിരെ നിർണായക നീക്കവുമായി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻ സി ബി കോടതിയിൽ അപേക്ഷ നൽകി. എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എൻ സി ബിയുടെ നിർണായക നീക്കം. ഹർജി കോടതി തിങ്കളാഴ്‌ച പരിഗണിക്കും.
https://www.facebook.com/Malayalivartha