ആരാണ് കമല ഹാരിസ്? ട്രംപിനെ വെട്ടിയ കമലയെ പറ്റി അന്വേഷണങ്ങള്‍ കൊഴുക്കുന്നു; ഇന്ത്യക്കാര്‍ക്കും ആവേശം

ആരാണ് കമല ഹാരിസ്? യു. എസിന്റെ വൈസ് പ്രസിഡന്റാണ് ഇന്ന് കമല. ഡ്രംപിനെ വെട്ടി നിരത്തിയ ചുണക്കുട്ടി.
വര്‍ണ വിവേചനത്തിന്റെ വിഷമങ്ങള്‍ വളരെ ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്നയാളാണ് കമലാ ഹാരിസ്. 1964 ല്‍ ഓക്ലന്‍ഡിലായിരുന്നു ജനനം. അമ്മ തമിഴ് നാട്ടുകാരിയായ ശ്യാമള ഗോപാലന്‍. അച്ഛന്‍ ജമൈക്കന്‍ പൗരനായ ഡോണള്‍ഡ് ജെ ഹാരിസ്. കമലയ്ക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അവര്‍ വേര്‍പിരിയുകയും ചെയ്തു. കറുപ്പെന്നും വെളുപ്പെന്നുമുള്ള കണ്ണികളില്‍ മാത്രം മനുഷ്യരെ ഒതുക്കി നിര്‍ത്തിയിരുന്ന അമേരിക്കന്‍ സമൂഹത്തില്‍, കമല നയിച്ച പോരാട്ടം ചെറുതല്ല.
ഹൊവഡ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ കമല, തൊണ്ണൂറുകളില്‍ കറുത്ത വര്‍ഗക്കാരുടെയും അഭയാര്‍ത്ഥികളുടെയും അവകാശങ്ങള്‍ക്കായി പോരാടി. 2010 ല്‍ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയുമായിരുന്നു കമല.
ഗാര്‍ഹിക പീഡനം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെയും ശക്തമായി നിലപാടുകളിലൂടെ, നിയമരംഗത്ത് കമല ശ്രദ്ധനേടി. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ തോറ്റപ്പോള്‍, കാലിഫോര്‍ണിയയില്‍ നിന്നും സെനറ്റിലെത്തിയ കമല അവിടെയും ചരിത്രം കുറിച്ചു.
2019 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉദ്ദേശിക്കുന്നതായി കമല വെളിപ്പെടുത്തി. അമ്മയോടൊപ്പമുള്ള കുട്ടിക്കാലചിത്രം പങ്കുവെച്ചായിരുന്നു പ്രചാരണത്തിന് തുടക്കം. എന്നാല്‍ അറ്റോര്‍ണി ജനറലായിരിക്കെ എടുത്ത ചില തീരുമാനങ്ങളുടെ പേരില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉള്ളില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെ കമല മത്സരത്തില്‍ നിന്ന് പിന്മാറി. പിന്നീട് അപ്രതീക്ഷിതമായി ജോ ബൈഡനൊപ്പം മത്സരരംഗത്തേക്ക് ഇറങ്ങുന്ന കമലയെയാണ് ലോകം കണ്ടത്.
കമലയിലൂടെ ഇന്ത്യന്‍ വംശജരുടെയും ആഫ്രോ അമേരിക്കന്‍ വംശജരുടെയും വോട്ടുകളാണ് ഡെമോക്രാറ്റുകള്‍ ലക്ഷ്യമിട്ടത്. അത് ഫലം കാണുകയും ചെയ്തു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതുമുതല്‍ രൂക്ഷമായ ഭാഷയിലാണ് ട്രംപ് കമലയെ കടന്നാക്രമിച്ചിരുന്നത്. എല്ലാം അതിജീവിച്ചാണ് കമല ഇപ്പോള്‍ ചരിത്രമെഴുതിയിരിക്കുന്നത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര ബന്ധത്തില്‍ കമലയുടെ സാന്നിധ്യം ഏറെ നിര്‍ണായകമാണ്.
അഭിഭാഷകനായ ഡഗ്‌സസ് എംഹോഫാണ് കമലയുടെ ഭര്‍ത്താവ്. എംഹോഫിന്റെ രണ്ട് മക്കളുടെ രണ്ടാനമ്മയാണ് കമല. മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സഹോദരി മായ ലക്ഷ്മി ഹാരിസ് യുഎസില്‍ അഭിഭാഷകയാണ്.
2009ല്‍ അമ്മ ശ്യാമള ഹാരിസ് മരിച്ചപ്പോള്‍ ചിതാഭസ്മവുമായി ചെന്നൈയില്‍ എത്തിയിരുന്നു. കമലയുടെ മുത്തച്ഛന്‍ പിവി ഗോപാലന്റെ നാടാണ് തുളസേന്ദ്രപുരം. കമലയുടെ അമ്മയുടെ ജനനം തുളസേന്ദ്രപുരത്താണെങ്കിലും, കമലയുടെ വേരുകളുള്ളത് ഈ ഗ്രാമത്തിലാണ്.
തന്റെ ജീവിതത്തില്‍ മുത്തച്ഛന്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച്, പല വേദികളിലും കമലാ ഹാരിസ് പ്രസംഗിച്ചിട്ടുണ്ട്. തന്റെ അമ്മയെയും മുത്തശ്ശിയെയും പോലെയുള്ള കരുത്തരായ സ്ത്രീകളാണ്, പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ തനിക്ക് പ്രേരണയായിട്ടുള്ളതെന്ന് കമല പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
അങ്ങനെ നമ്മുടെ അയല്‍ സംസ്ഥാനം ആഹ്ലാദ കൊടുമുടിയാലായി. കമല ഞങ്ങളുടെ മകളാണെന്ന ആരവവുമായി.
https://www.facebook.com/Malayalivartha