പിന്നെ സ്‌റ്റൈല് മാറി... യൂട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഫിലിം കംപോസറും എഴുത്തുകാരനുമായ വിനു കിരിയത്ത്; കോടമ്പാക്കത്ത് താമസിച്ച ഭാഗ്യലക്ഷ്മിയ്ക്ക് അന്നൊന്നും ഇത് തോന്നാത്തത് എന്താ? ഇത്തിരി പൈസയൊക്കെ ആയപ്പോഴേക്കും സ്‌റ്റൈലൊക്കെ മാറി

സമൂഹ മാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുകയാണ്. വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ജാമ്യ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നത്. അറസ്റ്റ് തടയണമെന്ന ഹര്‍ജിയില്‍ ഇന്ന് കോടതി ഇന്ന് വിധി പറയും. അതേസമയം ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്.
കഴിഞ്ഞ 26 നായിരുന്നു സംഭവം. അശ്‌ളീല പരാമര്‍ശങ്ങള്‍ നടത്തി വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിജയ് പി നായരെ മൂവരും സ്റ്റാച്യുവിന്റെ അടുത്തുള്ള ലോഡ്ജില്‍ എത്തി കൈകാര്യം ചെയ്യുകയായിരുന്നു. താമസ സ്ഥലത്തെ അതിക്രമിച്ച് കയറല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. 5 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ ആണിവ. സ്ത്രീകളുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെ കേസ് എടുത്തിരുന്നെങ്കിലും പിന്നീട് ജാമ്യം നല്‍കുക ആയിരുന്നു. ആ കേസിലാണ് ഇന്ന് വിധി പറയുന്നത്.
അതിനിടെ ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ അഭിപ്രായങ്ങളാണ് വരുന്നത്. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം കംപോസറും എഴുത്തുകാരനുമായ വിനു കിരിയത്ത്.
ഇത് കേട്ടപ്പോള്‍ ആ യൂട്യൂബറോട് എനിക്ക് പുച്ഛമാണ് തോന്നിയത്. അയാള്‍ പറയുന്ന ആ ഭാഷ, കുഞ്ഞുങ്ങള്‍ വരെ ഉപയോഗിക്കുന്നതാണ് യൂട്യൂബ്. പക്ഷേ ഒരാള്‍ക്കും അയാളെ ശിക്ഷിക്കാന്‍ അധികാരമില്ല. പൊലീസിനുപോലും കേസെടുക്കാനെ അധികാരമുള്ളു. ശിക്ഷിക്കേണ്ടത് കോടതിയാണ്. ഭാഗ്യലക്ഷ്മിയും കൂട്ടരും അത് ചെയ്യുമ്പോള്‍ ചിന്തിക്കണമായിരുന്നു നിയമം കയ്യിലെടുക്കാന്‍ പാടില്ലെന്ന്.
ഇവര്‍ ആരാണ്? ഇവര്‍ക്ക് ആരാണ് ആ സ്വാതന്ത്ര്യം കൊടുത്തത്. ശാന്തിവിള ദിനേശ് പറഞ്ഞതുപോലെ ഒരുപക്ഷേ നമ്മുടെയടുത്തെങ്ങാനുമാണ് വന്നതെങ്കില്‍ അടി കൊടുക്കും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല, ബാക്കിയൊക്കെ പിന്നെ. ആണുങ്ങളുടെ അടിപോലും ഞങ്ങളാരും കൊള്ളില്ല, പിന്നല്ലേ. പക്ഷേ അയാള്‍ തൊഴുതു നില്‍ക്കുകയാണ്.'
'ഭാഗ്യലക്ഷ്മി പറയുന്നത് കേട്ടു റോഡില്‍ ആണുങ്ങള്‍ മൂത്രമൊഴിക്കുന്നത് കണ്ടാല്‍ വണ്ടിയിടിച്ചു കൊല്ലാന്‍ തോന്നുമെന്ന്. ഈ ഭാഗ്യലക്ഷ്മി ചെന്നൈയില്‍ താമസിച്ചിരുന്നതാണ്. ഞാനൊക്കെ തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് പോകുമ്പോള്‍ പോലും റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയാല്‍ ഇടത്തോട്ടും വലത്തോട്ടും നോക്കില്ല. അവിടെ ഒന്നും രണ്ടും റോഡില്‍ തന്നെയാണ് ആണും പെണ്ണും സാധിച്ചിരുന്നത്. അവിടെ കോടമ്പാക്കത്ത് താമസിക്കുന്ന ഭാഗ്യലക്ഷ്മിയ്ക്ക് അന്നൊന്നും ഇത് തോന്നാത്തത് എന്താ?
അന്ന് വണ്ടിയില്ല. ഇത്തിരി പൈസയൊക്കെ ആയപ്പോഴേക്കും പിന്നെ സ്‌റ്റൈലൊക്കെ മാറി, കാലിന്മേല്‍ കാലൊക്കെയിട്ട് ആണുങ്ങളെ മൊത്തം പുച്ഛിക്കുക. നടിയെ ആക്രമിച്ച സംഭവം ഉണ്ടായപ്പോള്‍, ഇവിടെ തിരുവനന്തപുരത്ത് തന്നെ അവിടെ അന്ന് ഞാനുമുണ്ടായിരുന്നു. അവിടെ വന്നിട്ട് ഇവരുടെ കരച്ചിലും... ആണുങ്ങളുടെ മുഴുവന്‍... ആ വാക്ക് ഞാന്‍ ഇവിടെ ഉപയോഗിക്കുന്നില്ല. ഇവര്‍ ആരാണ് അതൊക്കെ മുറിച്ചു കളയാന്‍' എന്നും വിനു കിരിയത്ത് ചോദിക്കുന്നു. അതേസമയം വിനു കിരിയത്തിന്റെ ഈ രൂക്ഷ വിമര്‍ശനം മറ്റൊരു വിവാദത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha