വീണ്ടും ചോദ്യം ചെയ്യും... വിശുദ്ധ ഗ്രന്ഥം തന്റെ ഓഫീസിലോ വീട്ടിലോ സൂക്ഷിക്കാതെ സി. ആപ്റ്റില്‍ കൊണ്ടു പോയതില്‍ കസ്റ്റംസിന് സംശയം; കസ്റ്റംസിന് പുറമേ എന്‍ഐഎയും ജലീലിനെ ചോദ്യം ചെയ്യാന്‍ സാധ്യത

മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. മന്ത്രിയുടെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റ് എന്ന സ്ഥാപനത്തിലെ ചില ഉദ്യോഗസ്ഥരില്‍ നിന്ന് മന്ത്രിക്കെതിരെ മൊഴി ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. വിശുദ്ധ ഗ്രന്ഥം തന്റെ ഓഫീസിലോ വീട്ടിലോ സൂക്ഷിക്കാതെ സി. ആപ്റ്റില്‍ കൊണ്ടുപോയതിലാണ് കസ്റ്റംസിന് സംശയം.
കസ്റ്റംസിന് പുറമേ എന്‍ ഐ എയും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. കൊണ്ടുവന്നത് വിശുദ്ധ ഗ്രന്ഥമായതു കൊണ്ടാണ് അവര്‍ പ്രത്യേക പരിശോധന നടത്തുന്നത്. അത് എവിടെയാണ് വിതരണം ചെയ്തതെന്ന് ഏജന്‍സികള്‍ക്കറിയണം.
കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും സംശയം മറ്റൊന്നാണ്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്നാണ് അവരുടെ സംശയം. സ്വപ്നയാണ് സംഗതി തലസ്ഥാനത്തെത്തിച്ചത്.ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കൊണ്ടുവന്നതായി സ്വപ്ന മൊഴി നല്‍കിയിരിക്കാന്‍ സാധ്യതയുണ്ട്. സ്വര്‍ണ്ണം കൊണ്ടുവരാന്‍ അതിനൂതന സാങ്കേതിക വിദ്യകളാണ് സ്വപ്ന പരീക്ഷിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥമാകുമ്പോള്‍ ആരും സംശയിക്കില്ല. അത്തരം ബാഗേജുകള്‍ മന്ത്രി തന്നെ ഏറ്റുവാങ്ങിയിരിക്കാമെന്നും കസ്റ്റംസ് കരുതുന്നു. മന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നോ എന്നും കസ്റ്റംസിനും എന്‍ഫോഴ്‌സമെന്റിനും അറിയണം.
ആറ് മണിക്കൂറിലധികം ചോദ്യംചെയ്തിട്ടും മന്ത്രിയില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിക്കാതിരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
വിശുദ്ധ ഗ്രന്ഥവുമായി മലപ്പുറത്തേക്ക് പോയ വാഹനം ബാംഗ്ലൂരിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ ബാംഗ്ലൂര്‍ യാത്രക്കിടയില്‍ ജിപി എസ് ഘടിപ്പിച്ച വാഹനത്തിന്റെ ജിപി എസ് ഡിസ്‌കണക്‌റായി. ഇത് മനപൂര്‍വം ആണെന്നാണ് കസ്റ്റംസിന്റെ സംശയം. കമ്പനി മേധാവിമാരുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് െ്രെഡവറുടെ മൊഴി. െ്രെഡവര്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.
രാവിലെ കസ്റ്റംസിന്റെ ഓഫീസിലെത്തിയ ജലീല്‍ രാത്രിയോടെയാണ് ചോദ്യം ചെയ്യലിനുശേഷം കസ്റ്റംസ് ഓഫീസില്‍നിന്ന് പുറത്തിറങ്ങിയത്. സ്വപ്ന, ശിവശങ്കര്‍ എന്നിവര്‍ക്കൊപ്പം ജലീലിനെ ചോദ്യം ചെയ്യാനുള്ള സാധ്യതയും തള്ളികളയാനാവില്ല.
മതഗ്രന്ഥം, ഭക്ഷ്യക്കിറ്റുകള്‍ എന്നിവയുടെ വിതരണം, യു.എ.ഇ കോണ്‍സുലേറ്റ് സന്ദര്‍ശനങ്ങള്‍, സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കസ്റ്റംസ് മന്ത്രിയില്‍നിന്ന് ആരാഞ്ഞതെന്നാണ് വിവരം.
മന്ത്രി ജലീലിനുവേണ്ടി പ്രത്യേക ചോദ്യാവലിതന്നെ കസ്റ്റംസ് തയ്യാറാക്കിയിരുന്നു. എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നേരത്തെ മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു.
രണ്ട് ഏജന്‍സികളുടേതില്‍നിന്നും വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയത് എന്നാണ് വിവരം. കോണ്‍സല്‍ ജനറലുമായി മന്ത്രി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് മൊഴി നല്‍കിയിരുന്നു.
അതിനിടെ, മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയേണ്ടെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി കസ്റ്റംസ് മൊഴിയെടുക്കാന്‍ വിളിച്ചതുകൊണ്ട് ഔദ്യോഗികമായിതന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. മുറുകാത്ത കുരുക്ക് മുറുക്കുക എന്നതാണ് കസ്റ്റംസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും ശീലം.
എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ജലീല്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം തന്നെയാണ് ശിവശങ്കറും പ്രകടിപ്പിച്ചത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ശിവശങ്കര്‍ അകത്തായി. അതേ അവസ്ഥ തന്നെ ജലീലിനും വരുമെന്നാണ് ഏജന്‍സികള്‍ അടക്കം പറയുന്നത്.
ജലീലിനാകട്ടെ താന്‍ കുരുങ്ങുമെന്ന് അറിയാം. എന്നാല്‍ പോകാവുന്ന സമയമത്രയും പോയി കിട്ടട്ടെ എന്നാണ് ജലീല്‍ ആഗ്രഹിക്കുന്നത്.
"
https://www.facebook.com/Malayalivartha