ഉറക്കത്തിനിടെ, അമ്മയുടെ മുടി കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടിയ കുഞ്ഞിനെ മുടി മുറിച്ചു രക്ഷപ്പെടുത്തി

ദുബായ് അല്‍ബദായിലെ വില്ലയില്‍ ഉറക്കത്തിനിടെ, അമ്മയുടെ മുടി കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടിയ മലയാളി ദമ്പതികളുടെ കുഞ്ഞിനെ മുടി മുറിച്ചു രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനാണ് സംഭവം.
ദുബായില്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ അസി(അസീസ്)യുടെയും ഷെഹിയുടെയും മകള്‍ ഒരുവയസ്സുള്ള ഷസയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
മാതാപിതാക്കളുടെ നടുവില്‍ കിടക്കുകയായിരുന്ന കുഞ്ഞിന്റെ കഴുത്തിലാണ് ഷെഹിയുടെ തലമുടി കുരുങ്ങിയത്.
കുഞ്ഞിന് പുറംതിരിഞ്ഞ് കിടന്ന ഷെഹി തിരിയാന്‍ ശ്രമിച്ചപ്പോഴല്ലാം കുഞ്ഞ് കരഞ്ഞതോടെയാണ് അപകടം മനസ്സിലായത്.
മുടിയുടെ കുരുക്ക് അഴിക്കാന്‍ ശ്രമിച്ചെങ്കിലും കുരുക്ക് മുറുകിയതോടെ മുടി മുറിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. തിരൂര്‍ സ്വദേശിയാണ് അസി.
https://www.facebook.com/Malayalivartha