ഭാഗ്യലക്ഷ്മിക്ക് ജാമ്യം..... വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു, ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ജാമ്യം എന്ന വാര്‍ത്ത പുറത്തു വരുന്നു .കൂട്ടുപ്രതികളായ ദിയ സന ,ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു .ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് . വിവാദ യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്തെന്ന കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയാണ് വിധി പറഞ്ഞത് .നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി മൂവരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാവണം എന്ന് നേരത്തെ ജാമ്യാപേക്ഷയില്‍ കോടതി പരാമര്‍ശിച്ചിരുന്നു.
സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടുള്ള യൂട്യൂബ് ചാനല്‍ നടത്തിയ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവര്‍ത്തകരായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.യൂട്യൂബ് ചാനലിനെതിരെ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ നേരിട്ട് പ്രതിഷേധവുമായെത്തിയത്.തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയും കേസുകള്‍ ചുമത്തിയിരുന്നു.
ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തുകയും വിജയ് പി നായര്‍ക്കെതിരെ ലഘുവായ വകുപ്പുകള്‍ ചുമത്തുകയും ചെയ്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.കഴിഞ്ഞ സിറ്റിങ്ങിനിടെ ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങള്‍ വലുതായിരുന്നു. നിയമം കൈയ്യിലെടുക്കുന്നവര്‍ അത് അനുഭവിക്കാനും തയ്യാറാകണമെന്നാണ് കോടതി പറഞ്ഞത്.നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലേയെന്നാണ് ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി ചോദിച്ചത്. മാറ്റത്തിന് വേണ്ടി നിയമം കൈയ്യിലെടുക്കുന്നവര്‍ അനന്തര നടപടി നേരിടാനും തയ്യാറാകണമെന്നും കോടതി പ്രതികരിച്ചു.
വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഇന്നത്തേയ്ക്ക് വിധി പറയാന്‍ മാറ്റിക്കൊണ്ടാണ് കോടതി അന്ന് അങ്ങവെ പറഞ്ഞത്. മോഷണ ശ്രമമാണ് നടന്നതെന്നും വലിയ സ്വാധീനമുള്ളവരാണ് പ്രതികളെന്ന് ഇവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നുവെന്നും വിജയ് പി നായര്‍ കോടതിയില്‍ വാദിച്ചു. മുന്‍ കൂര്‍ ജാമ്യം നല്‍കണമെന്നും കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്നും ഭാഗ്യലക്ഷമിയും കൂട്ടരും കോടതിയെ അറിയിച്ചു. വിധി പറയാന്‍ തീരുമാനിച്ച കേസില്‍ വിജയ് പി നായരുടെ വാദമാണ് കോടതി കഴിഞ്ഞയാഴ്ച കേട്ടത്. മോഷണ ശ്രമത്തോടെയാണ് മൂവരും എത്തിയത്. നിയമം കൈയ്യിലെടുക്കാന്‍ ഇവര്‍ക്ക് അവകാശം ഇല്ല റൂമിലെ ദൃശ്യങ്ങള്‍ വിജയ് പി നായര്‍ ഹാജരാക്കി.
മാധ്യമങ്ങള്‍ പ്രതികളുടെ അഭിമുഖത്തിനായി ക്യൂ നിന്നു. സിനിമാ താരങ്ങള്‍ അടക്കം പ്രതികള്‍ക്ക് പിന്തുണയുമായി രംഗത്തു വന്നു. റിട്ട.ഹൈക്കോടതി ജഡ്ജിയടക്കം പ്രതികളുടെ പ്രവൃത്തിയെ ന്യായീകരിച്ചു.വലിയ സ്വാധീനമുള്ളവരാണ് പ്രതികളെന്ന് ഇവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നുവെന്നും വിജയ് പി നായര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതികള്‍ എടുത്ത പണം കോടതിയില്‍ തിരിച്ച് ഏല്‍പ്പിച്ചതല്ലേയെന്ന് കോടതി ചോദിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു എന്തായാലും ഇപ്പോള്‍ ഭാഗ്യ ലക്ഷ്മിക്ക് ജാമ്യം ലഭിച്ചു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത് .
"
https://www.facebook.com/Malayalivartha