ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ നിലയ്ക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നു ആരോഗ്യമന്ത്രി

ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ നിലയ്ക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആന്റിജന്‍ നെഗറ്റീവ് ഫലവും സ്വീകരിക്കും. ഇതിനായി പ്രധാന സ്ഥലങ്ങളിലും ശബരിമല പാതകളിലുമുള്ള സര്‍ക്കാര്‍, സ്വകാര്യ കോവിഡ് കിയോസ്‌കില്‍ പരിശോധന നടത്താന്‍ സൗകര്യമുണ്ടാകും.
കൂടാതെ, ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീത്ഥാടനത്തിന് എത്തരുതെന്നും നിര്‍ദേശമുണ്ട്. സമീപകാലത്തു കോവിഡ് ബാധിച്ചവരും ദര്‍ശനത്തിനായി എത്തരുതെന്നു നിര്‍ദേശമുണ്ട്. പനി, ചുമ, ശ്വാസതടസ്സം, മണം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും നിര്‍ബന്ധമായും തീര്‍ഥാടനം ഒഴിവാക്കണം..
മാത്രവുമല്ല ശബരിമലയില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ശ്രദ്ധിക്കണമെന്നും ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha