കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച മൂന്നു കോടി രൂപ വില വരുന്ന കഞ്ചാവുമായി ആന്ധ്ര, തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍....പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസ് പിടികൂടിയത് സാഹസികമായി

കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച മൂന്നു കോടി രൂപ വില വരുന്ന 296 കിലോ കഞ്ചാവുമായി ആന്ധ്ര, തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും ടൗണ്‍ സൗത്ത് പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു ജില്ലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന വന്‍കിട ഏജന്റായ ആന്ധ്രയിലെ നെല്ലൂര്‍ ബട്ടുവരിപ്പാലം സ്വദേശി വെങ്കടേശ്വരലു റെഡ്ഡി (35), ഡ്രൈവര്‍ സേലം പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാര്‍ (27) എന്നിവരാണു പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയായിരുന്നു കഞ്ചാവ് വേട്ട. പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ മഞ്ഞക്കുളത്തിനു സമീപത്തു നിന്നു പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മിനി ലോറിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കു താഴെ ഒളിപ്പിച്ച നിലയിലാണു കഞ്ചാവ് കണ്ടെത്തിയത്.
ലോക്ഡൗണ്‍ തുടങ്ങിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കുള്ള കടത്തു നിലച്ചു. ഇതോടെ വിളവെടുത്ത കഞ്ചാവ് വന്‍തോതില്‍ കെട്ടിക്കിടക്കുകയും വില കുത്തനെ കുറയുകയും ചെയ്തു. വില കുറഞ്ഞതും ആവശ്യക്കാരേറിയതുമാണു കേരളത്തിലേക്കു വന്‍ തോതില്‍ കഞ്ചാവ് ഒഴുകാന്‍ കാരണം.
https://www.facebook.com/Malayalivartha