യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് ഷൗക്രിയെ പിടിയിലായാൽ പിന്നാലെ വമ്പൻ സ്രാവുകൾ അകത്തേക്ക്; വല വിരിച്ച് ഇന്റർപോൾ; രണ്ടും കൽപ്പിച്ച് കസ്റ്റംസ്

യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് ഷൗക്രിയെ ഇന്റർപോൾ മുഖേന കസ്റ്റംസ് പിടികൂടുവാൻ ഒരുങ്ങുകുകയാണ്. ഇയാളെ പിടികൂടി കഴിഞ്ഞാൽ പിന്നാലെ വമ്പന്മാരെ കുടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ഇരുപതു കോടിയുടെ വടക്കഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ 3.80 കോടി രൂപ കോഴപ്പണം കൈപ്പറ്റിയ വ്യക്തിയാണ് യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് ഷൗക്രി. ഇയാൾക്കായി ഇന്റർപോൾ വല വിരിച്ച് കഴിഞ്ഞു. ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് ഇയാളെ പിടികൂടി രാജ്യത്തെത്തിക്കാൻ സി.ബി.ഐ നടപടി ആരംഭിച്ചു . 3.80 കോടി കോഴനൽകാൻ തക്കവിധം ഖാലിദിന് ഈ ഇടപാടിൽ റോളുണ്ടായിരുന്നില്ലെന്നാണ് ലൈഫ്‌കോഴ അന്വേഷിക്കുന്ന സി.ബി.ഐയുടെ ഇപ്പോഴത്തെ നിഗമനം. വമ്പന്മാർക്കായി ഖാലിദ് പണം കൈപ്പറ്റിയിട്ടുണ്ടാവാമെന്നും പിടികൂടാനാവില്ലെന്ന ധാരണയിൽ കോഴയിടപാട് ഖാലിദിന്റെ തലയിലാക്കി രക്ഷപെടാനുള്ള കള്ളക്കഥ സ്വപ്നയും സംഘവും മെനയുകയാണെന്നുമാണ് സി.ബി.ഐയുടെ ഇപ്പോഴത്തെ സംശയം.
2019 ജൂലായ് 11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. പിന്നാലെ ആഗസ്റ്റ് മൂന്നിന് കവടിയാറിൽ വച്ച് കോൺസുലേറ്റ് വാഹനത്തിലെത്തിയ ഖാലിദിന് പണം കൈമാറി. യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എന്നാൽ ഖാലിദിനെ ജൂൺ 30ന് സാമ്പത്തികക്രമക്കേടിന് കോൺസുലേറ്റിൽ നിന്ന് പുറത്താക്കി . യൂണിടാക് ഉടമയിൽനിന്ന് പണം സ്വീകരിക്കാൻ സ്വപ്നയും സംഘവും ഖാലിദിനെ രംഗത്തിറക്കിയെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം . ആഗസ്റ്റ് 12ന് സ്വപ്നയെയും കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയിരുന്നു. 3.8 കോടി രൂപ ഡോളറാക്കി നൽകണമെന്ന് ഖാലിദ് നിർദ്ദേശിച്ചെന്നും ആക്സിസ് ബാങ്കിലെ ഉദ്യോഗസ്ഥരുടെയും സ്വകാര്യ വിദേശനാണ്യവിനിമയ സ്ഥാപനത്തിന്റെയും സഹായത്തോടെ കോഴപ്പണം ഡോളറാക്കിയെന്നുമാണ് സന്തോഷ് ഈപ്പൻ നൽകിയിരിക്കുന്ന മൊഴി. മുഴുവൻ തുകയ്ക്കും ഡോളർ കിട്ടാതിരുന്നതിനാൽ ഒരുകോടി രൂപയും ചേർത്താണ് കൈമാറിയത്. ഇതിനുപുറമെ സ്വപ്നയും സന്ദീപിനും സരിത്തിനുമുള്ള വിഹിതമായി 59ലക്ഷം രൂപ സന്ദീപിന്റെ ഐസേമോങ്ക് ട്രേഡിംഗ്സ് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു .
രണ്ട് കോഴയിടപാടുകളും നടന്ന ശേഷമായിരുന്നു തനിക്ക് ശിവശങ്കറെ കാണാൻ അനുവാദം കിട്ടിയതെന്നും സെക്രട്ടേറിയറ്റിലെ ഓഫീസിൽ വച്ച് ശിവശങ്കർ, ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസിനെ വിളിച്ചുവരുത്തി പരിചയപ്പെടുത്തിയെന്നും സന്തോഷ് ഈപ്പൻ കൊടുത്ത മൊഴിയിലുണ്ട്. കസ്റ്റംസിന്റെ ഡോളർകടത്തുകേസിൽ മൂന്നാംപ്രതിയാണ് ഖാലിദ്. സി.ബി.ഐ ലൈഫ്‌കോഴക്കേസിൽ പിന്നാലെ പ്രതിയാക്കും. നയതന്ത്ര പരിരക്ഷയില്ലാത്തതിനാൽ ഖാലിദിനെ ഇന്ത്യയിലെത്തിച്ച് പ്രോസിക്യൂട്ട് ചെയ്യാം.കണ്ടെത്തേണ്ട രഹസ്യങ്ങൾതിരുവനന്തപുരം വിമാനത്താവളം വഴി ഹാൻഡ്ബാഗിൽ ഒളിപ്പിച്ച് 1.90ലക്ഷം ഡോളർ ഖാലിദ് കെയ്‌റോയിലേക്ക് കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി. സ്വപ്നയും സരിത്തും മസ്‌കറ്റ് വരെ ഖാലിദിനെ അനുഗമിച്ചുപണം അവിടെവച്ച് മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടാവാമെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. അക്കൗണ്ടന്റിനെ മറയാക്കി തട്ടിയ കോഴപ്പണം ആർക്കൊക്കെ എത്തിച്ചുനൽകിയെന്ന് കണ്ടെത്തണംദുരൂഹം ഖാലിദ്കോൺസുലേറ്റിന്റെ പേരിൽ ആറ് ജീവകാരുണ്യ അക്കൗണ്ടുകൾ തുറന്ന് പ്രളയപുനർനിർമ്മാണത്തിന് യു.എ.ഇയിൽ പിരിച്ച കോടികൾ തട്ടിച്ചുകോൺസുലേറ്റിന്റെ ചാരിറ്റി അക്കൗണ്ട് കൈകാര്യംചെയ്തിരുന്നത് ഖാലിദും സ്വപ്നയും ചേർന്നായിരുന്നു.
മറ്റ് അക്കൗണ്ടുകൾ വ്യാജരേഖയിലെടുത്തതെന്ന് സംശയംലൈഫ്പദ്ധതിക്ക് 20കോടിയെത്തിയ അക്കൗണ്ടിൽ, അതിനുപുറമെ 58കോടി കൂടിയെത്തി. ഇതിൽ നാലുകോടിയൊഴിച്ചുള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയശേഷം പിൻവലിച്ചുതിരുവനന്തപുരത്തെ കോൺസുലേറ്റിലെത്തും മുൻപ് ഇന്തേനേഷ്യയിലായിരുന്നു ഖാലിദിന് ജോലി. ഏതായാലും ഇന്റർപോൾ മുഖേന കസ്റ്റംസ് പിടികൂടുവാൻ ഒരുങ്ങുകുകയാണ്.
https://www.facebook.com/Malayalivartha