മാലിന്യം തള്ളിയ ആളെ കുടുക്കിയത് സ്വന്തം മേല്‍വിലാസവും ഫോട്ടോയും; പ്രദേശം വൃത്തിയാക്കിച്ചു, 2000 രൂപ പിഴയും

തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളില്‍ നിരീക്ഷണ ക്യാമറയില്ലാത്ത മണലാടി കയറ്റത്തില്‍ മാലിന്യം തള്ളിയ ആളെ സ്വന്തം മേല്‍വിലാസവും ഫോട്ടോയും കുടുക്കി.
ഇവിടെ മാലിന്യം കുന്നുകൂടുന്നതായി വാര്‍ത്ത വന്നിരുന്നു. രാവിലെ പ്രദേശവാസികള്‍ മാലിന്യച്ചാക്ക് പരിശോധിച്ചപ്പോള്‍ ചേലക്കര വെങ്ങാനെല്ലൂര്‍ സ്വദേശിയുടെ ഫോട്ടോയും വിലാസവും ലഭിച്ചു.
നാട്ടുകാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് അമ്പ്രക്കാട്ടിലിനെ വിവരമറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആളെ കണ്ടെത്തിയത്. പഞ്ചായത്ത് സെക്രട്ടറി ഇയാളില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കി. മാലിന്യം തള്ളിയ പ്രദേശം മുഴുവന്‍ വൃത്തിയാക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha