തട്ടിക്കൊണ്ടു പോകല്‍ കേസ് പ്രതി സിബിക്കെതിരെ കാപ്പ ചുമത്താന്‍ കോടതി ഉത്തരവ്

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കല്ലമ്പള്ളി ലക്ഷം വീട് നിവാസി സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി മാസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ലാബില്‍ കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ സിബി , എബി, എന്നിവര്‍ ഉള്‍പ്പെടുന്ന 3 അംഗ സംഘം ഓട്ടോ റിക്ഷയില്‍ ശ്രീകാര്യം ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി എറ്റിഎം കാര്‍ഡ്, ആധാര്‍ കാര്‍ഡ് അടങ്ങുന്ന പഴ്‌സ് തട്ടിയെടുത്ത ശേഷം യുവാവിനെ തോട്ടില്‍ തള്ളിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയാണ് സിബി. അപ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ക്രൈം കേസില്‍ കഴിയുന്ന പ്രതിയെ ഗുണ്ടാ നിയമപ്രകാരം കാപ്പ ചുമത്താന്‍ അനുമതി തേടി
ശ്രീകാര്യം പോലീസ് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം സിബിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് നടപടി തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ്
പൂജപ്പുര ജില്ലാ ജയിലില്‍ കഴിയുന്ന പ്രതിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടത്.
പ്രതിയ്‌ക്കെതിരെ ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസ്സുകള്‍ നിലവിലുണ്ടെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. തുടര്‍ച്ചയായി കുറ്റകൃത്യങ്ങള്‍ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുകയും, നിരവധി ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടുവരുന്നതിനെ തുടര്‍ന്ന് പ്രതിയെ കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേയ്ക്ക് കരുതല്‍ തടങ്കലിലാക്കിയത്. ശ്രീകാര്യം പരിധിയില്‍ പ്രതി അനവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ശ്രീകാര്യം പൊലീസ് ആണ് കാപ്പ നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha