കോടിയേരി ബാലകൃഷ്ണന്‍ മാറുന്നത് തുടര്‍ചികിത്സകള്‍ക്ക് വേണ്ടി.....കോടിയേരിയുടെ മാറ്റം തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എം.വി ഗോവിന്ദന്‍

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറുന്നത് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കൂട്ടായ പ്രവര്‍ത്തനമാണ്. കോടിയേരി എന്നത്തേക്ക് തിരിച്ചുവരുമെന്ന് ഇപ്പോള്‍ പറയാനാവില്ല. തുടര്‍ചികിത്സകള്‍ ആവശ്യമായി വരികയാണ്. മുന്‍പ് ചികിത്സ കഴിഞ്ഞുവന്നപ്പോള്‍ ഇനി ആവശ്യമില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ അങ്ങനെയല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മകന്റെ കേസുമായി ബന്ധപ്പെട്ടല്ല അവധിയില്‍ പ്രവേശിക്കുന്നത്. അത് പാര്‍ട്ടിയെ ബാധിക്കുന്നതല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. മറിച്ചുള്ള പ്രചാരണത്തെ പാര്‍ട്ടി എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് കാലകാലങ്ങളായി ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha