താല്‍ക്കാലികമായി അവധിയില്‍ പ്രവേശിക്കാനുള്ള സാഹചര്യം എന്താണ്?...കോടിയേരി ബാലകൃഷ്ണന് താല്‍ക്കാലികമായി മാറിനില്‍ക്കുകയല്ല രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്

കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിൽക്കുന്നതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും താല്‍ക്കാലികമായി മാറിനില്‍ക്കുകയല്ല വേണ്ടത്, രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു . താല്‍ക്കാലികമായി അവധിയില്‍ പ്രവേശിക്കാനുള്ള സാഹചര്യം എന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു.
അവസാനം വരെ പിടിച്ചുനില്‍ക്കാനുള്ള ശ്രമം കോടിയേരി നടത്തുകയുണ്ടായി. കോടിയേരിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുമുണ്ടായിരുന്നു. പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി യോഗം വിളിച്ചപ്പോഴും ധാര്‍മിക ഉത്തരവാദിത്വം എറ്റെടുത്ത് രാജിവയ്ക്കാന്‍ കോടിയേരിയോട് ആവശ്യപ്പെട്ടില്ല. അവസാനനിമിഷം വരെ എങ്ങനെയെങ്കിലും അധികാരത്തില്‍ തുടരാനുള്ള ശ്രമമാണ് കോടിയേരി നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha