കോവിഡ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക വര്‍ധിപ്പിച്ചു; ഇനി മാസ്‌ക് ധരിക്കാതിരുന്നാല്‍ നിലവിലുള്ള പിഴ 200ല്‍ നിന്നും 500ആയി

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുഇടങ്ങളില്‍ ഇനി മാസ്‌ക് ധരിക്കാതിരുന്നാല്‍ നിലവിലുള്ള പിഴ 200ല്‍ നിന്നും 500ആയി ഉയര്‍ത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5000 രൂപ വരെയും പിഴ ശിക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ക്വാറന്റീന്‍ ലംഘനം, ലോക്ഡൗന്‍ ലംഘനം നിയന്ത്രണം ലംഘിച്ചു കൂട്ടം കൂടല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടയ്ക്കണം. നിരത്തുകളില്‍ കൂട്ടം ചേര്‍ന്നാല്‍ 5000 രൂപയാണ് പിഴ. കടകളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 3000 രൂപയും പൊതുനിരത്തില്‍ തുപ്പിയാല്‍ 500 രൂപയും പിഴ ഈടാക്കും. വിവാഹച്ചടങ്ങുകളിലെ നിയന്ത്രണം ലംഘിച്ചാല്‍ 5000 രൂപയാണ് പിഴ. ക്വാറന്റൈന്‍, ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കും കനത്ത പിഴ ഈടാക്കും. ക്വാറന്റൈന്‍ ലംഘിച്ചാല്‍ 2000 രൂപ പിഴ.
https://www.facebook.com/Malayalivartha