സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി... അഭിഭാഷകനുമായി ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണം, ഒരോ രണ്ടുമണിക്കൂറിലും അരമണിക്കൂര്‍ ഇടവേള നല്‍കണം എന്നീ നിബന്ധനകളോടെയാണ് അനുമതി, തിങ്കളാഴ്ച കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി... അഭിഭാഷകനുമായി ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണം, ഒരോ രണ്ടുമണിക്കൂറിലും അരമണിക്കൂര്‍ ഇടവേള നല്‍കണം എന്നീ നിബന്ധനകളോടെയാണ് അനുമതി, തിങ്കളാഴ്ച കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യം ചെയ്യും.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കേസില്‍ 26 വരെ റിമാന്‍ഡിലാണ് ശിവശങ്കര്‍.ചൊവ്വാഴ്ചയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധിപറയുന്നത്. സ്വര്‍ണക്കടത്ത് കേസിനെ ആസ്പദമാക്കിയാണ് ചോദ്യംചെയ്യാന്‍ അനുമതി തേടിയതെങ്കിലും പുതിയതായി രജിസ്റ്റര്‍ ചെയ്ത ഡോളര്‍ക്കടത്ത് കേസില്‍ വിവരങ്ങള്‍ തേടുകയാണ് കസ്റ്റംസിന്റെ ലക്ഷ്യമെന്നാണു സൂചന. സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്നാ സുരേഷിനും പി.എസ്. സരിത്തിനുമെതിരേ കസ്റ്റംസ് ഡോളര്‍ക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇരുവരുടെയും സഹായത്തോടെ തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദ് 1.30 കോടി രൂപയുടെ യു.എസ്. ഡോളര്‍ അനധികൃതമായി ഈജിപ്തിലേക്കു കടത്തിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha