കോവിഡ് നിയന്ത്രണ ലംഘനം... പിഴ കൂട്ടി.... മാസ്‌ക്കില്ലാതെ ഇറങ്ങിയാല്‍ 500 രൂപ, വിവാഹച്ചടങ്ങില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5000 രൂപ...

കോവിഡ് നിയന്ത്രണം പാലിക്കാത്തതിന് ഇനി പിഴ കൂടും. മാസ്‌ക്കില്ലാതെ പൊതുസ്ഥലത്തിറങ്ങിയാലും പൊതുയിടങ്ങളില്‍ തുപ്പിയാലും പിഴ 200 ല്‍നിന്ന് 500 രൂപയാക്കി. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ നടപടികളും നേരിടേണ്ടിവരും. വിവാഹച്ചടങ്ങില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ പിഴ ആയിരത്തില്‍ നിന്ന് 5000 രൂപയാക്കി. മരണാനന്തര ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. വ്യാപാരസ്ഥാപനങ്ങളിലെയും ധര്‍ണ, റാലി എന്നിവയുടെയും നിയന്ത്രണലംഘനത്തിനും 3000 രൂപയാണ് പിഴ.
സംഘം ചേര്‍ന്നാല്‍ 5000, ക്വാറന്റൈന്‍ ലംഘനം, നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറക്കല്‍ എന്നിവയ്ക്ക് 2000 വീതവും ലോക്ഡൗണ്‍ ലംഘനത്തിന് 500 ആണ് പുതുക്കിയ പിഴ.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നേരത്തേ പാസാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു. പലയിടങ്ങളിലും ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാര്യമാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പിഴത്തുക ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha