വെട്ടുകാട് മാദ്രേ ദെ ദേവൂസ് പള്ളിയിലെ തിരുനാളിന് തുടക്കമായി.... പള്ളിയിലും പരിസരത്തും പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

വെട്ടുകാട് മാദ്രേ ദെ ദേവൂസ് പള്ളിയിലെ തിരുനാളിന് തുടക്കമായി.കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങളില്ലെങ്കിലും ഇനി ഭക്തിയുടെ പത്ത് ദിനങ്ങള്‍ക്കാകും വെട്ടുകാട് സാക്ഷിയാവുക. വൈകിട്ട് 5.30ന് ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ.ജോര്‍ജ് ജെ ഗോമസ് കൊടിയേറ്റി.ഇടവക പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍,? സംഘടനാപ്രതിനിധികള്‍ എന്നിവര്‍ക്ക് മാത്രമാണ് ദേവാലയത്തില്‍ പ്രവേശനം അനുവദിച്ചത്. 22 വരെയാണ് തിരുനാള്‍.
തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 6.30നും 8.30നും 11.30നും വൈകിട്ട് 3.30നും 5.30നും സമൂഹദിവ്യബലിയും രാത്രി 7ന് ക്രിസ്തുരാജ പാദപൂജയുമുണ്ടാകും.രാവിലെ 6.30നും 8.30നും നടക്കുന്ന ദിവ്യബലിയില്‍ ഇടവകക്കാര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക.11.30നും 3.30നും നടക്കുന്ന ദിവ്യബലിയില്‍ തീര്‍ത്ഥാടകര്‍ക്ക് പങ്കെടുക്കാം. പള്ളിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കേ പ്രവേശനം ഉണ്ടാകൂ. വൈകിട്ട് 5.30ന് പ്രത്യേക നിയോഗങ്ങള്‍ക്കു വേണ്ടിയാണ് ദിവ്യബലി. ദിവ്യബലിയും മറ്റ് ചടങ്ങുകളും ലൈവായി കാണുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മാദ്രേ ദെ ദേവൂസ് ദേവാലയം ഫേസ്ബുക്ക് പേജിലും 'െ്രെകസ്റ്റ് ദ കിംഗ് വെട്ടുകാട്' എന്ന യൂട്യൂബ് ചാനല്‍ വഴിയും ലൈവായി തിരുനാളില്‍ പങ്കെടുക്കാം.
പള്ളിയിലും പരിസരത്തും പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസും വൊളന്റിയര്‍മാരും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കും.
https://www.facebook.com/Malayalivartha