കൊച്ചിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍... രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്

കൊച്ചിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആലുവ ചാലക്കല്‍ കരിയാപുരം വീട്ടില്‍ മനാഫ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂലൈയില്‍ ആലുവ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മലപ്പുറത്ത് എസ് ഐ യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലും ആലുവ ഈസ്റ്റ്, എടത്തല എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ സ്ത്രീ പീഡനം, പിടിച്ചുപറി കേസ്സുകളിലും ഏലൂര്‍ പോലീസ് സ്‌റ്റേഷനില്‍ കഞ്ചാവ് കേസ്സിലും പ്രതിയാണിയാള്‍. മനാഫിനെതിരേ 2019ല്‍ കാപ്പ പ്രകാരം എറണാകുളം റൂറലില്‍ കേസെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha