ഒന്നും പറയാനില്ല... ഏറെ കാറും കോളും നിറഞ്ഞ മണ്ഡലകാല സീസണ്‍ കഴിഞ്ഞ് രണ്ടാമത്തെ വര്‍ഷത്തില്‍ കേരളത്തില്‍ സംഭവിച്ചത് വലിയ മാറ്റം; അന്ന് ജയിലില്‍ കിടന്ന കെ. സുരേന്ദ്രന്‍ ബിജെപി പ്രസിഡന്റ്; കോടിയേരി പുറത്ത്; ബിനീഷ് അകത്ത്; ബിഹാറി യുവതിയുടെ പീഡനക്കേസില്‍ ബിനോയിക്ക് എതിരെ കുറ്റപത്രം ഒരുങ്ങുന്നു

മണ്ഡല വിളക്കിനോടനുബന്ധിച്ച് വീണ്ടും ശബരിമല നട തുറക്കുമ്പോള്‍ കേരളത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി പോയ കെ. സുരേന്ദ്രനെ 21 ദിവസമാണ് പല പല കേസുകളില്‍ അകത്തിട്ടത്. ആ സുരേന്ദ്രന്‍ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്. ഇന്ന് സുരേന്ദ്രന്‍ വിചാരിച്ചാല്‍ പലതും നടക്കും. പക്ഷെ സുരേന്ദ്രന്‍ വിചാരിക്കണം. അതേസമയം അന്നത്തെ പ്രതാപിയായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആ സ്ഥാനമില്ല, ലീവിലാണ്. മകന്‍ ബിനീഷ് കോടിയേരി കര്‍ണാടകത്തിലെ വലിയ ജയിലിലാണ്. മറ്റേ മകന്‍ ബിനോയ് കോടിയേരി ബീഹാറി പീഡന കേസില്‍ വീണ്ടും ടെന്‍ഷനിലാണ്. അതേസമയം സര്‍ക്കാരും പ്രതിസന്ധിയിലാണ്. അങ്ങനെ മറ്റൊരു മണ്ഡലകാലം സമാധാനപരമായി നടക്കുമ്പോള്‍ നാട്ടില്‍ ഏറെ വിശേഷങ്ങളാണ്.
കോടിയേരി ബാലകൃഷ്ണന്‍ ലീവിലായതിന് പുറമേ മറ്റൊരു വാര്‍ത്ത കൂടി വരുന്നുണ്ട്. ബിനീഷ് കോടിയേരി മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട പണം ഇടപാടില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുമ്‌ബോള്‍ തന്നെ മൂത്ത പുത്രന്‍ ബിനോയ് കോടിയേരിയും കുരുക്കിലേക്കാണ് പോകുന്നത്. ബിനോയ് കോടിയേരിക്കെതിരായ പീഡന കേസുമായി മുംബൈ പൊലീസ് മുന്നോട്ടു പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍, ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് വൈകാതെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
രജിസ്ട്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്. പീഡന പരാതി നിലനില്‍ക്കുന്ന കീഴ്‌ക്കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍, ഡിഎന്‍എ റിപ്പോര്‍ട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായുള്ള പ്രചാരണവും അവര്‍ നിഷേധിച്ചു. മുംബൈ മീരാ റോഡില്‍ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നല്‍കിയത്.
ദുബായിലെ മെഹ്ഫില്‍ ബാറില്‍ ഡാന്‍സര്‍ ആയിരുന്ന താന്‍ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണു ബിനോയിയെ പരിചയപ്പെട്ടതെന്നും 2009 ല്‍ ഗര്‍ഭിണിയായതോടെ മുംബൈയിലേക്കു മടങ്ങിയെന്നും യുവതി പറയുന്നു. ആദ്യഘട്ടങ്ങളില്‍ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയെന്നും തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്.
കേസില്‍ നേരത്തെ ബിനോയിയെ മുംബൈയില്‍ വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. വിവാഹവാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത തങ്ങള്‍ 2009 ഒക്ടോബര്‍ 18 മുതലാണ് ഒരുമിച്ചുതാമസം തുടങ്ങിയത്. അന്ന്, അവിവാഹിതനാണെന്നാണ് ബിനോയ് തന്നെ ബോധ്യപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.
2010 ജൂലായ് 22നാണ് കുട്ടി ജനിക്കുന്നത്. പിന്നീടാണു ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നത്. അക്കാര്യം ചോദിച്ചതോടെ അയാള്‍ താനുമായുള്ള ബന്ധം അവസാനിപ്പിച്ചു. തനിക്കു ബാങ്കുവഴി മാസംതോറും ജീവിതച്ചെലവിനു തരാറുള്ള പണം നല്‍കാതായി. ഭീഷണിപ്പെടുത്താനും തുടങ്ങി പരാതിയില്‍ ആരോപിക്കുന്നു.
കുട്ടിയെ വളര്‍ത്താന്‍ ബിനോയ് കോടിയേരി ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി അയച്ച കത്തും നേരത്തെ പുറത്തുവന്നിപുന്നു. 2018 ഡിസംബറില്‍ അഭിഭാഷകന്‍ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത്. കുട്ടിയെ വളര്‍ത്താനുള്ള ചെലവിനുള്ള തുക എന്ന നിലയിലാണ് യുവതി ബിനോയ് കോടിയേരിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നത്. ഇതെ തുടര്‍ന്നാണ് ബിനോയ് കോടിയേരി കണ്ണൂരില്‍ പോലീസില്‍ യുവതിക്കെതിരെ പരാതി നല്‍കുന്നത്. അതോടെയാണ് എല്ലാം മാറിമറിഞ്ഞത്. ആ കേസാണ് ഇപ്പോള്‍ വീണ്ടും പൊങ്ങി വരുന്നത്. ശബരിമല സീസണ്‍ അവസാനിക്കും മുമ്പ് എന്തൊക്കെയുണ്ടാകുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha