മുഖ്യമന്ത്രി കസേരയില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയിലേയ്ക്ക്? എംവി ഗോവിന്ദന്‍ മാസ്റ്ററെ വെട്ടിയത് ആരാണ്?

കാർക്കശ്യത്തിൻ്റെ പിടിയിൽ നിന്നാണ് കോടിയേരി പാർട്ടിയെ മോചിപ്പിച്ച് സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തില്ല. അതിനുളള വിലയാണ് ഇപ്പോൾ സി പി എം കൊടുക്കുന്നത്. മകൻ്റെ ചെയ്തികൾക്ക് പിതാവ് ഉത്തരവാദിയല്ലെന്ന സമീപനം പാർട്ടിവെച്ചു കൊണ്ടിരുന്നു.പാർട്ടി യിൽ നിന്ന് തുടക്കത്തിൽ എതിർപ്പുകൾ ഉണ്ടായെങ്കിലും അമരത്ത് ഇരിക്കുന്നവർ അംഗീകരിക്കാൻ തയ്യാറായില്ല കേരളത്തിൽ എങ്ങിനെയും ഭരണത്തുടർച്ച സാദ്ധ്യമാക്കുക എന്നതാണ് പാർട്ടിയുടെ മുന്നിലുള്ള അജൻഡ.കോടിയേരിക്ക് പകരം വരുന്നയാൾ സൗമ്യനും മിതവാദിയുമായിരിക്കണമെന്ന് പാർട്ടി താൽപര്യമെടുത്തു.എം- വി .ഗോവിന്ദൻ മാസ്റ്ററെ കൊണ്ടുവരാൻ നീക്കമുണ്ടായെങ്കിലും സമവായം വിജയരാഘവന് അനുകൂലമായി .തൃശൂർ കേരളവർമ്മാ കോളേജിൽ പാർട്ടിക്കാരിയായി അധ്യാപിക വൈസ് പ്രിൻസിപ്പാളാക്കിയത് നിയമിച്ചതിനെച്ചൊല്ലി സിപിമ്മിൽ ഭിന്നത നിൽക്കുകയാണ്. ആ വൈസ് പ്രിൻസിപ്പൾ ആരാണ്? എൽ ഡി എഫ് കൺവീനറും ഇപ്പോൾ പാർട്ടിയുടെ താൽക്കാലിക ചുമതലയിൽ സെക്രട്ടറിയും ആയിരിക്കുന്ന എ.വിജയരാഘവൻ്റെ സഹധർമ്മിണിയാണ്.
: ഈ നിയമ നത്തെച്ചൊല്ലി സി പി എം ജില്ലാ കമ്മിറ്റിയിലും ഭിന്നത രൂക്ഷമായിട്ടുണ്ട്.ഇതിൽ വിജയരാഘവൻ്റ ഇടപെടൽ വ്യക്തവുമാണ്. ആ വിവാദം നിൽക്കത്തന്നെയാണ് വിജയരാഘവനിലേക്ക് ഈ സ്ഥാനാരോഹണവും വന്നിരിക്കുന്നത്. വി.എസിനെ ചീത്ത വിളിച്ചാൽ കിട്ടുന്ന പദവിയാണ് ഇതെല്ലാം എന്ന് വി എസിൻ്റ മുൻ പി.എ.സുരേഷ് - ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു'ഇതെന്നും മനസ്സിലാക്കത്തവർ വിഡ്ഡികൾ എന്നതാണ് സത്യം എന്നാണ് പറയുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ മുമ്പിലാണ് ഇപ്പോൾ നിൽക്കുന്നത്.പത്രിക സമർപ്പണം വരെ കാര്യങ്ങൾ എത്തി നിൽക്കുമ്പോഴാണ് എൽ ഡി എഫ് കൺവീനറിലേക്ക് പാർട്ടി സെക്രട്ടറിയുടെ അധിക ചുമതല നൽകിയിരിക്കുന്നത് 'രണ്ടും ഭാരിച്ച ഉത്തരവാദിത്വമുള്ള സമയമാണ്. ഈ സമയത്ത് ചടുലമായ ഒരു പാർട്ടി സെക്രട്ടറി അനിവാര്യമാണ്. കോടിയേരി ഒഴിയുകയോ അവധിയിൽ പോകുകയോ ചെയ്താൽ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നത് എം.വി.ഗോവിന്ദൻ മാസ്റ്ററിൻ്റെ പേര് ആയിരുന്നു. കുറെ നാളുകളായി അന്തരീക്ഷത്തിൽ നിന്നത് ഗോവിന്ദൻ മാസ്റ്ററുടെ പേര് തന്നെ ആയിരുന്നു. ഈ പേര് നീക്കം ചെയ്തതിൻ്റെ പിന്നിൽ ആരായിരുന്നു? വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നോക്കുമ്പോൾ പാർട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്യം വളരെ കൂടുതലാണ്.ഇപ്പോൾ പാർട്ടി ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്തുകൊണ്ടും അപക്വമായ ഒരു തീരുമാനം തന്നെയാണ് - പിണറായിയുടെ കടുത്ത ഭക്തനായത് കൊണ്ട് തന്നെയാണോ വിജയരാഘവനിലേക്ക് ഈ അധിക ചുമതല എത്തിച്ചിരിക്കുന്നത്. കണ്ണൂർ ലോബിയായ എം.വി.ഗോവിന്ദൻ മാസ്റ്റർ പിണറായിയക്ക് ഇപ്പോൾ അനഭിമതനായി മാറിയോ?
അങ്ങനെ അനഭിമതനായി മാറുന്നു എങ്കിൽ അതിൻ്റെ പിന്നിൽ ശക്തമായ നീക്കം തന്നെയാണ്. കോടിയേരിയുടെ പാർട്ടി സെക്രട്ടറി പദവിയിലേക്കുള്ള വരവ് നീണ്ടു പോകും.2021. ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരും. എൽ ഡി എഫിന് തുടർ ഭരണം എന്ന സ്വപ്നം കൈവിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടി സമ്മേളനം - അതിലൂടെ സഖാവ് പിണറായി പാർട്ടി സെക്രട്ടറി സ്ഥാനവും കാണുന്നു. അധികാരമില്ലാത്ത നാളുകൾ സഖാവ് പിണറായി കാണുന്നില്ല. അധികാരത്തിൻ്റെ ഇടനാഴികളിലെ ധാർഷ്ട്യം ഇല്ലാതെ സഖാവ് പിണറായിക്ക് മുന്നോട്ട് പോകാൻ കഴിയില്ല.
" "https://www.facebook.com/Malayalivartha