അതൃപ്തിയോടെ കോടിയേരിയുടെ പടിയിറക്കം....അടിതെറ്റിയാല്‍ അച്ഛനും വീഴും എകെജി സെന്ററില്‍ നിലവിളി ശബ്ദം

രാജ്യത്തെ പ്രബലമായ പാർട്ടി യുടെ സംസ്ഥാന സെക്രട്ടറി മകൻ്റെ പേരിൽ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. മകൻ്റെ തെറ്റിൽ അച്ഛനെന്തു പിഴച്ചുവെന്ന് ചോദിച്ച് കുറെ നാൾ ന്യായീകരണവുമായി പാർട്ടി നിന്നു. സ്വന്തം പുത്രനെ നിലയക്ക് നിർത്താത്ത ആളിന് എങ്ങനെ പാർട്ടി ഭരിക്കാൻ കഴിയും എന്ന ചോദ്യം വഴിമുട്ടിച്ചു. മകൻ അഴിക്കുള്ളിലായത് പശുവിനെ മോഷ്ടിച്ചിട്ടോ വാഴക്കുല മോഷ്ടിച്ചിട്ടോ അല്ല. യുവജനതയെ വഴി തെറ്റിക്കുന്ന മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളി എന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയത്. മക്കൾ അറുമാദിച്ച് നടന്നപ്പോൾ അച്ഛൻ അന്വേഷിച്ചില്ല.കോടികൾ വന്ന് മറിയുകയും വൻ കച്ചവടശ്യംഖല രൂപപ്പെടുകയും ചെയ്തപ്പോൾ അന്വേഷിക്കേണ്ടത് തന്തയുടെ ഉത്തരവാദിത്വമായിരുന്നു. അല്ലാതെ മക്കളെ കണ്ട് മദിയ്ക്കുകയായിരുന്നില്ല വേണ്ടത്. എത്രയോ നാളുകൾക്ക് മുമ്പ് തന്നെ കോടിയേരി പാർട്ടി സെക്രട്ടറി പദവിയിൽ നിന്ന് പുറത്ത് പോകണമായിരുന്നു അത് കൊണ്ട് എന്തു പറ്റി? കോടിയേരിയുടെ കുടുംബം പണത്തിൻ്റെ ബലത്തിൽ നിൽക്കാൻ ശ്രമിക്കുമായിരിക്കും. പക്ഷേ ലക്ഷോപലക്ഷം പേരുടെ ആശ്രയമായിരുന്ന ഒരു പ്രസ്ഥാനത്തെയാണ് ഇവിടെ കുഴി തോണ്ടിയത്.
കോടിയേരി മക്കളുടെ ചെയ്തികളെ ന്യായീകരിക്കാനും പാർട്ടിയിൽ കുറെപ്പേർ . ആ ന്യായീകരണത്തിൻ്റെ പേരിൽ ഇത്രയും നാൾ കസേരയ്ക്ക് ഇളക്കം തട്ടിയില്ല. 2015 ലാണ് കോടിയേരി ആദ്യമായി സംസ്ഥാന സെക്രട്ടറി ആകുന്നത്. മൂന്ന് വർഷം പൂർത്തിയാക്കി 2018ൽ അദ് ദേഹം രണ്ടാമതും പാർട്ടി സെക്രട്ടറിയായി.പിന്നീട് അങ്ങോട്ട് പാർട്ടി കസേര അത്ര സുഖകരമായിരുന്നില്ല. മക്കൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ വലയം ചെയ്തിരുന്നു. മൂത്ത സന്തതിയുടെ സാമ്പത്തിക തട്ടിപ്പ്: അത് പെട്ടെന്ന് ഒത്തുതീർപ്പായതിനാലും കസേരയ്ക്ക് ഇളക്കം തട്ടിയില്ല. കോടതിക്ക് പുറത്തുവെച്ച് നടന്ന ആ സെറ്റിൽമെൻ്റ് എന്തായിരുന്നു എന്നത് ഇന്നും അജ്ഞാതമാണ്. അടുത്തത് പീഡന പരാതി.
ബീഹാർ സ്വദേശിനി രംഗത്ത് വന്നു.അതിൽ ഒരു കുട്ടി ഉണ്ടെന്നും തെളിവുകൾ വന്നു.പി ത്യത്യവും ബന്ധവും ബിനോയ് നിഷേധിച്ചെങ്കിലും കേസ് ഡി.എൻ.എ പരിശോധനയിൽ അവസാനിച്ചു' ആ കേസ് കോടതി 2021-ൽ പരിഗണിക്കുമ്പോൾ അതിൻ്റെ ഫലം പുറം ലോകം അറിയൂ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പാർട്ടിയ്ക്ക് ഒരു സംഭാവന ആയി അത് കിട്ടും.
അടുത്ത ഊഴം രണ്ടാമത്തെ സന്താനത്തിൻ്റെ വക. ഇവിടെയാണ് കോടിയേരിയുടെയും പാർട്ടി യുടെയും അന്ത്യം കാണുന്നത്. മയക്കുമരുന്ന് കച്ചവടം നടത്തിയ മകൻ്റെ തന്തയെ പാർട്ടി വലയം തീർത്ത് സംരക്ഷിച്ചു എന്നത് ജനകീയ കോടതിയിൽ പരസ്യ വിചാരണ നേരിടും.എല്ലാ പ്രതിരോധവും അഴിഞ്ഞു വീണു. ഒടുവിൽ കണ്ടെത്തിയ ന്യായീകരണം കോടിയേരിയുടെ അനാരോഗ്യവും തുടർ ചികിത്സയ്ക്കും ആയി അവധിയിൽ പ്രവേശിക്കുന്നു.
ഇനി CPM - ന് സംഭവബഹുലമായ നാളുകളാണ്.അഴിമതി ആരോപണങ്ങളിൽ ഇതിനോടകം ദുർബലപ്പെട്ട സർക്കാരിനും പാർട്ടിക്കും നിലവിലുള്ള പരിക്ക് മാറ്റാൻ കോടിയേരിയുടെ പടിയിറക്കം മാത്രമാണ് വഴി. പാർട്ടിക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് സെക്രട്ടറി സ്ഥാനത്തു നിന്നുള്ള ഇറക്കം. എന്നാൽ ബിനീഷ് വിഷയത്തിൽ പാർട്ടി നേതാക്കളിൽ പലരും കൈക്കൊണ്ട സമീപനത്തിൽ കോടിയേരിക്ക് അതൃപ്തിയുണ്ട്. കോടിയേരി മാറി നിൽക്കണമെന്ന് സി പി എം സംസ്ഥാന സമിതിക്കുള്ളിൽ അഭിപ്രായം ഉയർന്നിരുന്നു. കോടിയേരി പാർട്ടിയുടെ അമരത്തിരിക്കെ തിരഞ്ഞെടുപ്പിൽ ജനങ്ങളെ അഭിമുഖീകരിക്കുക എളുപ്പമല്ലെന്നാണ് ഒരു മുതിർന്ന നേതാവ് തുറന്നടിച്ചത്.
കോടിയേരി പിൻമാറിയതോടെ പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി പി എം ഏത് വഴിയിലേക്കായിരിക്കും പോകുന്നത്? പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്ക് ആയിരിക്കുമോ? കോടിയേരി ഇറങ്ങിയത് കൊണ്ട് പാർട്ടി സംശുദ്ധമായോ? മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംശയത്തിൻ്റെ നിഴലിൽ അതിന് ജനങ്ങളോട് എന്ത് ഉത്തരം പറയും? സ്വർണക്കടത്തും ലൈഫ്മിഷനും എല്ലാം ചേർന്ന് കൈയ്യിൽ നിന്ന് തട്ടിയെടുത്ത ഭരണത്തുടർച്ചയെ കുറിച്ച് ഓർത്ത് പൊരുതുന്ന മറ്റൊരു മുഖമായിരിക്കും സി പി എം - ന് സംസ്ഥാന രാഷ്ട്രീയം തിളച്ചുമറിയുന്ന ദിനങ്ങളായിരിക്കും വരാൻ പോകുന്നത് -
"https://www.facebook.com/Malayalivartha