അമ്പമ്പോ മലപോലെ... ബിനീഷ് കോടിയേരിക്ക് പിന്നീലെ ബിനോയ് കോടിയേരിയും പെട്ടു പോകുന്നു; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു; ലീവിന് പിന്നാലെ മറ്റൊരു ട്വിസ്റ്റ്

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയതിന് പിന്നാലെ മൂത്ത മകന്‍ ബിനോയ് കോടിയേരിയുടെ പഴയ കേസും പൊങ്ങി വരികയാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണോ ലീവെന്ന് പലരും സംശയിക്കുന്നുണ്ട്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍, ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് വൈകാതെ കുറ്റപത്രം സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
റജിസ്ട്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്.പീഡനപരാതി നിലനില്‍ക്കുന്ന കീഴ്‌ക്കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍, ഡിഎന്‍എ റിപ്പോര്‍ട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായുള്ള പ്രചാരണവും അവര്‍ നിഷേധിച്ചു. മുംബൈ മീരാറോഡില്‍ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നല്‍കിയത്.
ദുബായിലെ മെഹ്ഫില്‍ ബാറില്‍ ഡാന്‍സര്‍ ആയിരുന്ന താന്‍ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണു ബിനോയിയെ പരിചയപ്പെട്ടതെന്നും 2009 ല്‍ ഗര്‍ഭിണിയായതോടെ മുംബൈയിലേക്കു മടങ്ങിയെന്നും യുവതി പറയുന്നു. ആദ്യഘട്ടങ്ങളില്‍ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയെന്നും തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്.
ഇതുകൂടി മുന്നില്‍ കണ്ടാണോ കോടിയേരിയുടെ രാജി എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ആരോപിച്ച് പതിനാറിന് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സമരപരിപാടി അരങ്ങേറുകയാണ്. അത്തരം സമരത്തിന് കോടിയേരി നേതൃത്വം നല്‍കുന്നത് പ്രതിസ്ഥാനത്തു നില്‍ക്കുന്ന മകനെ രക്ഷിക്കാനാണെന്ന ആക്ഷേപത്തിന് ഇടയാക്കും. അത് ഒഴിവാക്കുകയെന്നതും തിടുക്കത്തിലുള്ള തീരുമാനത്തിനു പിന്നിലുണ്ട്. പാര്‍ട്ടിക്ക് നിര്‍ണായകമായ തദ്ദേശതെരഞ്ഞെടുപ്പു സമയത്ത് അതിസങ്കീര്‍ണമായ സ്ഥിതിയില്‍നിന്നു കരകടക്കാനുള്ള അറ്റകൈ പ്രയോഗം കൂടിയാണ് നടപടി.
ശാരീരികമായി വല്ലാത്ത അവശനിലയിലാണ് കോടിയേരിയെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. പക്ഷേ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നുള്ള കോടിയേരിയുടെ മടക്കം മകനെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം ഇത് ആയുധമാക്കുന്നുണ്ടെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കോടിയേരിയുടെ സ്ഥാനത്യാഗം സഹായിക്കുമെന്നാണ് സി.പി.എം. നിലപാട്. ആരോപണം മകനെതിരായിട്ടുപോലും മാറിനില്‍ക്കാന്‍ കോടിയേരി തയാറായി. എന്നാല്‍ കോണ്‍ഗ്രസിലെ പല ദേശീയ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുകയും അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലുംജയിലിലുമൊക്കെയായിട്ടും അവര്‍ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നു മാറിനില്‍ക്കാന്‍ തയാറായില്ലെന്ന്മാത്രമല്ല അവര്‍ക്കൊക്കെ ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കി പാര്‍ട്ടി ആദരിക്കുകയായിരുന്നുവെന്നും സി.പി.എം. നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് മുസ്ലിം ലീഗിലെ മൂന്ന് എം.എല്‍.എമാര്‍ക്കെതിരെ അഴിമതിക്കേസില്‍ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു. ഇ.ഡിയുള്‍പ്പെടെയുള്ളവരുടെ നിരീക്ഷണത്തിലുമാണ് ഇവര്‍. എന്നിട്ട് അവര്‍ സ്ഥാനം രാജിവച്ചില്ലെന്നു മാത്രമല്ല അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയാറാകുന്നു പോലുമില്ലെന്നതു സി.പി.എം പ്രചരണായുധമാക്കും. ഇതിനിടയിലാണ് ബിനോയ് കോടിയേരി വിഷയം ഉയര്‍ന്ന് വരുന്നത്.
"
https://www.facebook.com/Malayalivartha