തൃപ്തിയായി മക്കളേ... ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലെ താമസത്തിനിടെ കേരളത്തിലെ സംഭവ വികാസങ്ങള്‍ അറിയുന്നുണ്ട്. അച്ഛന്‍ ലീവിന് പോകുമ്പോള്‍ 8498 ആം തടവുകാരനായി ടെലിവിഷന്‍ കണ്ടും പകലുറങ്ങിയും സമയം കൊന്നു; ലഹരി മരുന്ന് കേസില്‍ പിടികൂടാനുറച്ച് എന്‍സിബിയും

8498 ആം തടവുകാരനായി ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ ഇവിടെ പിതാവ് കോടിയേരി ബാലകൃഷ്ണന്‍ ലീവിലായി പടിയിറങ്ങി. നാട്ടിലെ സഖാക്കള്‍ക്ക് ഇതിലും വലിയ വേദനയില്ല. സഖാവ് മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് മനസില്‍ പറയുമ്പോഴും എല്ലാവരുടേയും ഉള്ള് പിടയുകയാണ്. ഇവിടെ ഇങ്ങനെ പാര്‍ട്ടി മക്കള്‍ വേദനയോടെ കഴിയുമ്പോള്‍ പൊന്നുമോന്‍ അവിടെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലാണ്.
പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവിലുള്ള ബിനീഷ് കോടിയേരി ബുധനാഴ്ച രാത്രി കഴിഞ്ഞത് ആശുപത്രി വാര്‍ഡിലാണ്. ഉച്ചയ്ക്കു 3.30ന് കോവിഡ് പരിശോധനയ്ക്കായി സ്രവ സാംപിള്‍ ശേഖരിക്കുന്നതു വരെ, ഇവിടെ ടിവി കണ്ടും പകലുറങ്ങിയും ചെലവിട്ടു. വൈകിട്ടോടെ ക്വാറന്റീന്‍ സെല്ലിലേക്കു മാറ്റി. കോവിഡ് ഫലം വരുംവരെ ഇവിടെയാണ്. നെഗറ്റീവ് ആണെങ്കില്‍ സാധാരണ സെല്ലിലേക്കു മാറ്റുമെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് മേല്‍ കുരുക്ക് മുറുകുകുകയാണ്. ബിനീഷിനെതിരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യും നിലപാട് കടുപ്പിക്കുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ലഹരി ഇടപാടുകളുടെ പേരില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍സിബി പ്രത്യേക കോടതിയെ സമീപിച്ചേക്കും. പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ 25 വരെ റിമാന്‍ഡിലുള്ള ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന 18നാകും കോടതിയെ സമീപിക്കുക. നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമപ്രകാരം എന്‍സിബി കൂടി കേസെടുത്താല്‍ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും.
എന്നാല്‍ ബിനിഷീന്റെ ബെനാമികളെന്നു സംശയിക്കുന്ന അബ്ദുല്‍ ലത്തീഫ്, അനിക്കുട്ടന്‍, എസ്. അരുണ്‍, ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ വ്യാപാര പങ്കാളി കോഴിക്കോട് കാപ്പാട് സ്വദേശി റഷീദ് എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇനിയും ചോദ്യം ചെയ്യാനുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയുണ്ട്.
ഇഡി റിപ്പോര്‍ട്ടില്‍ അനൂപ് മുഹമ്മദിന്റെയും ബിനീഷിന്റെയും അക്കൗണ്ടിലേക്ക് വന്‍ തുകകള്‍ നല്‍കിയെന്നു പരാമര്‍ശമുള്ള അനിക്കുട്ടനും എസ്.അരുണും ഒരാള്‍ തന്നെയെന്ന് അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. അനിക്കുട്ടന്റെ ഫേസ്ബുക് പ്രൊഫൈലില്‍ അരുണ്‍ എന്നാണത്രേ. അന്വേഷണം തുടങ്ങിയതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
ബിനീഷിന്റെ ബെനാമിയെന്നു വെളിപ്പെടുത്തിയ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദും കൂട്ടുപ്രതി റിജേഷും പാരപ്പനയിലാണ്. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബുധനാഴ്ചയാണു ബിനീഷിനെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അന്നു രാത്രി ഏഴരയോടെ ജയില്‍ അധികൃതര്‍ക്കു കൈമാറി. ഒക്ടോബര്‍ 29ന് അറസ്റ്റിലായതിനു പിന്നാലെ 14 ദിവസം ഇഡി ചോദ്യം ചെയ്തതിനു ശേഷമാണു റിമാന്‍ഡ്.
ബിനീഷിന്റെയും ബിനാമികളുടെയും പേരിലുള്ള കമ്ബനികളുടെ സാമ്ബത്തിക ഇടപാടുകളാണ് ഇഡി ഇപ്പോള്‍ പരിശോധിക്കുന്നത്. ബിനീഷ് ഡയറക്ടറായ ബെംഗളൂരുവിലെ ബീ ക്യാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടോറസ് റെമഡീസ്, ലഹരിക്കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഡയറക്ടര്‍മാരായ എറണാകുളത്തെ റിയാന, ബെംഗളൂരുവിലെ യൗഷ് എന്നീ കമ്ബനികളാണു സംശയനിഴലില്‍. എന്തായാലും ഇനിയുള്ള ദിവസങ്ങള്‍ ബിനീഷിനെ സംബന്ധിച്ച് നിര്‍ണായകമാണ്. പിതാവ് പാര്‍ട്ടി സെക്രട്ടറി ആയിട്ട് കൂടി മകനെന്ന ഒരു പരിഗണന പോലും കിട്ടിയില്ല. അപ്പോള്‍ പിതാവ് ലീവിലായപ്പോള്‍ ഉള്ള പരിഗണന ഊഹിക്കാവുന്നതേയുള്ളൂ.
"
https://www.facebook.com/Malayalivartha