എല്ലാം വളരെ പെട്ടെന്ന്... ചിത്തിര ആട്ട വിശേഷത്തില്‍ കോടിയേരി ഇറങ്ങിയത് സ്വാമി അയ്യപ്പന്റെ ശാപം കാരണമോ? പടിയിറങ്ങുമ്പോള്‍ മറ്റൊരാള്‍ കൂടി ചിരിക്കുന്നു; കോടിയേരി ഇല്ലാതാക്കിയ പി. ജയരാജന്‍

ചിത്തിര ആട്ട വിശേഷ ദിവസം തന്നെ മനസ്സ് നൊന്ത് കോടിയേരി എ.കെ. ജി. സെന്ററില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ ജയിച്ചത് രണ്ട് പേര്‍. ഒരാള്‍ സ്വാമി അയ്യപ്പനും രണ്ടാമന്‍ പി. ജയരാജനുമാണ്.
എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന് പറഞ്ഞപ്പോള്‍ അര്‍ബുദം ബാധിച്ച് നിരാശനും നിസഹായനുമായ മാറിയ കോടിയേരി മനസ്സുനൊന്ത് ഇറങ്ങി പോയി.
അര്‍ബുദ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ ഘട്ടത്തില്‍ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കോടിയേരി സ്ഥാനത്ത് നിന്നും മാറേണ്ട കാര്യമില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്ന് സ്വീകരിച്ചത്. മുഖ്യമന്ത്രിയും അങ്ങനെ തന്നെ പറഞ്ഞു.
എന്നാല്‍ ബിനീഷിന്റെ അറസ്‌റ്റോടെ ചിത്രമാകെ മാറി മറിഞ്ഞു. ബിനീഷ് ജയിലിലായതോടെ പടിയിറങ്ങേണ്ടി വരുമെന്ന് കോടിയേരിക്കും വ്യക്തമായിരുന്നു. അമേരിക്കയിലേക്ക് ചികിത്സയിലേക്ക് പോകുന്ന ഘട്ടത്തില്‍ കോടിയേരി സ്ഥാനമൊഴിയുന്നതിനെ എതിര്‍ത്ത മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇക്കുറി മൗനം പൂണ്ടു. ജലീലിന് മനസും ശരീരവും കൊണ്ട് സംരക്ഷണമൊരുക്കിയ പിണറായി കോടിയേരിയെ പരസ്യമായി തള്ളി പറഞ്ഞു. കോടിയേരിയുടെ മകന്‍ നേരിടുന്ന പ്രതിസന്ധികള്‍ അദ്ദേഹത്തിന്റെ കുടുംബം നേരിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
അസാധാരണ രാഷ്ട്രീയ പ്രതിസന്ധിയില്‍പ്പെട്ട് പടിയിറങ്ങുമ്പോഴും കടുത്ത പ്രതിഷേധവും രോഷവും കോടിയേരിക്കുണ്ട്. ബിനീഷ് വിഷയത്തില്‍ താന്‍ പൂര്‍ണമായും ഒറ്റപ്പെട്ടുവെന്ന് അദ്ദേഹം കരുതുന്നു. മുഖ്യമന്ത്രിയും മറ്റു നേതാക്കളും തള്ളിപ്പറഞ്ഞെന്ന വികാരവും അദ്ദേഹത്തിനുണ്ട്. ഇതോടെയാണ് സ്വമേധയാ മാറാന്‍ കോടിയേരി തീരുമാനിച്ചത്. രാജിവിവരം മുഖ്യമന്ത്രിയെ പോലും നേരത്തെ അറിയിച്ചില്ല.
സിപിഎം അവൈലബിള്‍ പിബിയില്‍ തന്റെ രാജിസന്നദ്ധത കോടിയേരി അറിയിച്ചു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുമായി കോടിയേരി ഇക്കാര്യം ച!ര്‍ച്ച ചെയ്തു. കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ലെന്ന നിലപാടാണ് പ്രകാശ് കാരാട്ട് സ്വീകരിച്ചത്. എന്നാല്‍ തീരുമാനത്തില്‍ കോടിയേരി ഉറച്ചു നിന്നു.
അങ്ങനെയെങ്കില്‍ മറ്റൊരാളുടെ പേര് നിര്‍ദേശിക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ കോടിയേരിയോട് ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് കോടിയേരി കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ എ. വിജയരാഘവന്റെ പേര് നിര്‍ദേശിച്ചത്.
പിന്നീട് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിജയരാഘവന്റെ പേര് പകരക്കാരനായി കോടിയേരി നിര്‍ദേശിച്ചപ്പോഴും വലിയ ചര്‍ച്ചകളൊന്നുമില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആ തീരുമാനവും അംഗീകരിക്കുകയായിരുന്നു. കോടിയേരി മാറി നില്ക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് താല്പര്യമുണ്ടായിരുന്നു.
കോടിയേരിക്ക് പകരം എ.വിജയരാഘവന്‍ സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതോടെ താത്കാലികമായി കണ്ണൂര്‍ ലോബിക്ക് പുറത്തുള്ള ഒരാളിലേക്ക് പാ!ര്‍ട്ടിയുടെ കടിഞ്ഞാണ്‍ എത്തുകയാണ്. 1992ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസ് അച്യുതാനന്ദനാണ് കണ്ണൂരിന് പുറത്തു നിന്നും അവസാനമായി സിപിഎം സെക്രട്ടറി സ്ഥാനത്ത് എത്തിയത്.
കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്ന പക്ഷം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ആ സ്ഥാനത്തേക്ക് എത്തും എന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ചില കോണുകളില്‍ നിന്നും മന്ത്രി ഇപി ജയരാജന്റെ പേരും ഉയ!ര്‍ന്നു കേള്‍ക്കപ്പെട്ടു. എന്നാല്‍ അത്തരം നിഗമനങ്ങളെ പാടെ തള്ളിയാണ് വിവാദനായകനായ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
മക്കള്‍ ചെയ്യുന്ന കുറ്റങ്ങള്‍ മക്കള്‍ തന്നെ ഏറ്റെടുക്കണമെന്ന പി. ജയരാജന്റെ മാതൃഭൂമി അഭിമുഖം ഉയര്‍ത്തിയ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച ഒരാളാണ് ഇല്ലാതായതെന്ന് പി. ജയരാജന്‍ കരുതുന്നു.
നേതാക്കളുടെ മക്കള്‍ ചെയ്യുന്ന കുറ്റങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കില്ലെന്നാണ് പി. ജയരാജന്‍ പറഞ്ഞത്. ഇത് പ്രത്യക്ഷത്തില്‍ പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് തോന്നിക്കുമെങ്കിലും സംസ്ഥാനത്തെ ഭരണവും പാര്‍ട്ടി സംവിധാനവും നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍എന്നിവര്‍ക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമാണ് ജയരാജന്‍ ഉന്നയിച്ചതെന്ന വികാരമാണ് അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ രൂപപ്പെട്ടിരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ പരാജയത്തിനു ശേഷം പി. ജയരാജന്‍ നേതൃത്വത്തെ നിരന്തരം വെട്ടിലാക്കുന്നുവെന്ന ആരോപണം പാര്‍ട്ടിക്കുള്ളിലുണ്ട്. പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സിപഎം നേതാവായ എം.വി. ഗോവിന്ദന്റെ ഭാര്യയായ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ. ശ്യാമളയെ പാര്‍ട്ടി വിശദീകരണ യോഗത്തില്‍ ജയരാജന്‍ പരസ്യമായി വിമര്‍ശിച്ചത് വിവാദമായിരുന്നു.
ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയ ശേഷം പാര്‍ട്ടി വാഹനം കൊടുത്തില്ല എന്നുള്‍പ്പെടെയുളള അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയായിട്ടുണ്ട്. അലന്‍താഹ വിഷയത്തിലടക്കം ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിലപാട് വ്യക്തമാക്കിയിരുന്നത്.
തലശേരി നിയമസഭാംഗം എ. എന്‍. ഷംസീറിനെതിരെ പി ജയരാജന്‍ രംഗത്തെത്തിയിട്ട് കുറച്ച് കാലമായി . സി. ഒ. ടി. നസീര്‍ വധശ്രമകേസില്‍ തന്നെ പ്രതി ചേര്‍ക്കാനുള്ള ചില സി പി എം നേതാക്കളുടെ തന്ത്രമാണ് അന്ന് ജയരാജന്‍ പൊളിച്ചത് ഷുക്കൂര്‍, ഷുഹൈബ്, കതിരൂള്‍ മനോജ് കേസുകളില്‍ പ്രതി സ്ഥാനത്തുള്ള പി. ജയരാജന്‍ പുതിയൊരു കേസ് കൂടി തന്റെ തലയില്‍ ചാരാനുള്ള ശ്രമമാണ് തകര്‍ത്തത്. ഇതിന് പിന്നിലും കോടിയേരിയാണെന്ന് ജയരാജന്‍ കരുതുന്നു.
വടകരയിലെ സ്ഥാനാര്‍ത്ഥിത്വം തന്റെ ജില്ലാ സെക്രടറി സ്ഥാനം ഇല്ലാതാക്കാനുള്ള കരു നീക്കത്തിന്റെ ഭാഗമാണെന്ന് ഏറെ നാളായി ജയരാജന്‍ സംശയിക്കുന്നു. കാരണം ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി.
വളരെ നേരത്തെ തന്നെ ജയരാജന്‍ പിണറായിയുടെയും കേടിയേരിയുടെ യും കണ്ണിലെ കരടായിരുന്നു.
അതേസമയം അഴിമതിയുടെ പേരില്‍ പിണറായി, ഇ.പി, കോടിയേരി എന്നിവര്‍ കളം വിട്ടാല്‍ കളം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ജയരാജന്‍ ഇപ്പോള്‍. കണ്ണൂരിലെ അണികള്‍ ഇപ്പോള്‍ ജയരാജനൊപ്പമാണ്.
https://www.facebook.com/Malayalivartha