ഇ ഡിയുടെ എതിർ സത്യവാങ്മൂലം കോടതി അംഗീകരിച്ചാൽ വൈകാതെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടൽ.... അങ്ങനെവന്നാൽ മുഖ്യമന്ത്രിക്ക് കടിച്ച് തൂങ്ങിയിരിക്കാൻ കഴിയില്ല, തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ അങ്ങനെയൊന്നുണ്ടായാൽ അത് ബമ്പറാകുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് കേന്ദ്രങ്ങൾ...

കോടിയേരി ബാലകൃഷ്ണനിലൂടെ ആദ്യ വിക്കറ്റ് വീണതിന്റെ ആഹ്ലാദത്തിലാണ് പ്രതിപക്ഷം. അടുത്ത ലക്‌ഷ്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. എം ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ ചൊവാഴ്ച്ച വരുന്ന കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി ആക്രമണത്തിന് മൂർച്ച കൂട്ടും. തെരഞ്ഞെടുപ്പ് ചൂടിനിടെയുള്ള കോടിയേരിയുടെ പടിയിറക്കം തങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്നാണ് യു ഡി എഫിന്റെ വിലയിരുത്തൽ. ചികിത്സയ്ക്കായാണ് കോടിയേരി അവധിയിൽ പോകുന്നതെന്ന സി.പി.എം വാദം പ്രതിപക്ഷം തള്ളുന്നു. കോടിയേരി സ്ഥാനം ഒഴിഞ്ഞതോടെ സ്വർണക്കടത്തും ബിനീഷ് വിഷയവും കൂടുതൽ ആളിക്കത്തിച്ചുള്ള പ്രചാരണമാണ് അവർ ഉന്നമിടുന്നത്. മുന്നണിയിലും പാർട്ടിയിലുമുള്ള പ്രശ്നങ്ങളും മൂന്ന് എം.എൽ എ മാർ അഴിമതി കേസുകളിൽ അന്വേഷണ ഏജൻസികളുടെ വലയത്തിലായതും ഒരു പരിധിവരെ മറികടക്കാൻ ഇത് ആയുധമാക്കണമെന്നാണ് ആലോചന. ഇ ഡിയുടെ എതിർ സത്യവാങ്മൂലം കോടതി അംഗീകരിച്ചാൽ വൈകാതെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നും പ്രതിപക്ഷം കണക്ക് കൂട്ടുന്നു. അങ്ങനെവന്നാൽ മുഖ്യമന്ത്രിക്ക് കടിച്ച് തൂങ്ങിയിരിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ അങ്ങനെയൊന്നുണ്ടായാൽ അത് ബമ്പറാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ.
എന്നാൽ കോടിയേരി ബാലകൃഷ്‌ണനെതിരേ രാഷ്‌ട്രീയമായും വ്യക്‌തിപരമായും കാര്യമായ ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിരുന്നില്ല ഇതുവരെ. പക്ഷേ രണ്ട് ആണ്‍മക്കളും സൃഷ്‌ടിച്ച ക്രിമിനല്‍ കേസുകളും സാമ്പത്തിക ഇടപാടുകളും അപവാദങ്ങളും കുറച്ചൊന്നുമല്ല മുന്‍ ആഭ്യന്തരമന്ത്രിയും സി.പി.എമ്മിലെ ഏറ്റവും കരുത്തനായ നേതാവുമായ കോടിയേരി ബാലകൃഷ്‌ണനെ വലച്ചത്. രണ്ടു മക്കളും അച്‌ഛന്റെ പതനത്തില്‍ ഒരുപോലെ പങ്കുവഹിച്ചിട്ടുണ്ട്. പലപ്പോഴും മക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം അത് പാര്‍ട്ടിയേയോ തന്നെയോ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന നിലയില്‍ ഒഴിയുകയായിരുന്ന പതിവ്. കോടിയേരി സംസ്‌ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം 2018-ല്‍ മൂത്ത മകന്‍ ബിനോയിക്കെതിരേ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്‌റ്റര്‍ ചെയ്യപ്പെട്ടു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതോടെ ബിനോയി ദുബായില്‍ കുടങ്ങി. കോടതിയ്‌ക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കിയാണ് അന്നു പ്രശ്‌നം പരിഹരിച്ചത്. അന്നും കോടിയേരി രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രശ്‌നം വേഗം പരിഹരിക്കപ്പെട്ടതോടെ തലയൂരാനായി. 2019-ല്‍ ബിനോയിക്കെതിരേ പീഡനപരാതിയുമായി ബിഹാര്‍ സ്വദേശിനി രംഗത്തെത്തിയിരുന്നു.
ബിനോയിയുമായുള്ള ബന്ധത്തില്‍ ഒരു മകനുണ്ടെന്നും ബിനോയി ചെലവിന് നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി മുംബൈ പോലീസിന് പരാതി നല്‍കിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും യുവതി പുറത്തുവിട്ടു. ലൈംഗിക ആരോപണ പരാതി കുറച്ചൊന്നുമല്ല കോടിയേരി ബാലകൃഷ്‌ണനെ കുഴക്കിയത്. അന്നും പക്ഷേ പാര്‍ട്ടിയും ഭാഗ്യവും കോടിയേരിക്കൊപ്പം നിന്നു. കേസ് നിയമയുദ്ധത്തിലേക്ക് നീണ്ടതോടെ കോടതി തീരുമാനിക്കെട്ടെ എന്ന സാങ്കേതികത കോടിയേരിക്ക് തുണയായി. നിരവധി ആരോപണങ്ങള്‍ ഇളയമകനായ ബിനീഷിനെതിരേ ഉയര്‍ന്നിട്ടുണ്ട്. അവയൊക്കെ പാര്‍ട്ടി നേതാവ് എന്ന നിലയില്‍ കോടിയേരിയെ വലയ്‌ക്കുകയും ചെയ്‌തു. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകേസില്‍ ബിനീഷ് അറസ്‌റ്റിലായതോടെ അതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി സി.പി.എം. സംസ്‌ഥാന സെക്രട്ടറിക്കു മുന്നില്‍ ഉയര്‍ന്നു. മകന്‍ ചെയ്‌ത തെറ്റിന് അച്‌ഛനെന്ത് പിഴച്ചുവെന്നും ബിനീഷ് ഒരു വ്യക്‌തിയാണെന്നും ആ വ്യക്‌തിയുടെ തീരുമാനങ്ങള്‍ക്ക് കോടിയേരിക്ക് പങ്കില്ലെന്നും പാര്‍ട്ടി അവസാന നിമിഷവും നിലപാട് എടുത്തെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്‌ണന്‍ അനിവാര്യമായ സ്‌ഥാനമൊഴിയല്‍ തെരഞ്ഞെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha