കോട്ടയത്ത് ഈരയില്‍കടവില്‍ ബൈക്ക് നിയന്ത്രണംവിട്ട് കാറിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...

ഈരയില്‍കടവില്‍ ബൈക്ക് നിയന്ത്രണംവിട്ട് കാറിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചിങ്ങവനം റെയില്‍വേ സ്‌റ്റേഷനു സമീപത്തായി ഇടയ്ക്കാട്ടു കൊച്ചുപറമ്പില്‍ ജോസിന്റെ മകന്‍ ജോയല്‍ പി. ജോസാണ് (23) മരിച്ചത്. ചിങ്ങവനത്തു മൊബൈല്‍ കടയിലെ ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ ഈരയില്‍കടവ്മണിപ്പുഴ ബൈപ്പാസ് റോഡിലായിരുന്നു അപകടം.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇതേസ്ഥലത്ത് അപകടമുണ്ടാകുന്നത്. ബൈക്കും കാറും കൂട്ടിയിടിച്ച് വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ പുതുപ്പള്ളി തൃക്കോതമംഗം ഗോകുലത്തില്‍ (കടവില്‍പറമ്പില്‍) ഗോകുല്‍ (20) മരിച്ചിരുന്നു. അമിത വേഗമാണ് അപകടകാരണമെന്ന് സമീപവാസികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ കാറും ബൈക്കും പൂര്‍ണമായും തകര്‍ന്നു. ബൈക്കില്‍ ജോയല്‍ മാത്രമാണുണ്ടായിരുന്നത്.
ഇടിയെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ജോയലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ചിങ്ങവനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha