വിരുന്നിനായി ബന്ധുവീട്ടില്‍ പോകവേ ബുള്ളറ്റും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

വിരുന്നിനായി ബന്ധുവീട്ടില്‍ പോകവേ ബുള്ളറ്റും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. ദേശീയപാത കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപത്താണ് അപകടമുണ്ടായത്. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍ (25), ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. 10 ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ശനിയാഴ്ച രാവിലെ പത്തോടെ ഫാത്തിമ ജുമാനയുടെ ചേലേമ്പ്രയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് പോവുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ചേലേമ്പ്ര സ്പിന്നിംഗ് മില്ലിന് സമീപം ഒരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി എതിരെ വന്ന ടാങ്കര്‍ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. ലോറി സലാഹുദ്ദീന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. സലാഹുദ്ദീന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഫാത്തിമ മരിച്ചത്. റിയാദില്‍ അക്കൗണ്ടന്റായ സലാഹുദ്ദീന്‍ വിവാഹത്തിനായാണ് ഒരുമാസം മുമ്പ് നാട്ടിലെത്തിയത്. അടുത്തമാസം തിരിച്ചുപോവാനിരിക്കുകയായിരുന്നു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിക്കും.
https://www.facebook.com/Malayalivartha