എണ്ണാമെങ്കില്‍ എണ്ണിക്കോ... ബിനീഷ് കോടിയേരിയുടെ ജയില്‍ വാസത്തെ തുടര്‍ന്ന് ലീവിലായ കോടിയേരിക്ക് പുറമേ മുഖ്യമന്ത്രിയേയും ലക്ഷ്യം വച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍; പങ്കാളികള്‍ ആരൊക്കെയെന്ന് ഉടന്‍ വ്യക്തമാകും; സത്യം കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം

കേന്ദ്രമന്ത്രി വി. മുരളീധരനെ കളിയാക്കി സഖാക്കള്‍ രംഗത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വിലയാരും മനസിലാക്കിയില്ല. ഇപ്പോഴിതാ കോടിയേരിയുടെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജിക്കായും വി. മുരളീധരന്‍ രംഗത്തെത്തിയിരിക്കുകയാണ്. കോടിയേരിയെ ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നാണ് വി. മുരളീധരന്‍ പറയുന്നത്. എം. ശിവശങ്കര്‍ ഇ.ഡിയുടെ കസ്റ്റഡിയിലായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി കോടിയേരിയുടെ പാത പിന്തുടരുന്നില്ലെന്നും വി. മുരളീധരന്‍ ചോദിച്ചു. ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സി.എജി.യുടേയും കേന്ദ്ര ഏജന്‍സികളുടേയും ഭീഷണി കേരളത്തോടു വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്.ഒമ്പത് പരിശോധന നടത്തിയിട്ടും ഉന്നയിക്കാത്ത ഭരണഘടനാ പ്രശ്‌നം കരടു റിപ്പോര്‍ട്ടില്‍ സി.എ.ജി ഉന്നയിച്ചത് വികസന പദ്ധതികളെ തുരങ്കം വയ്ക്കാനാണെന്നും കിഫ്ബിക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും തോമസ് ഐസക് ആരോപിച്ചു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസനപദ്ധതികള്‍ അട്ടിമറിക്കുന്നുവെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കേരളം സി.പി.എമ്മിന്റെ തറവാട്ടു സ്വത്തല്ലെന്നും കള്ളപ്പണ ഇടപാടില്‍ ആരൊക്കെയാണ് പങ്കാളികളെന്ന് വൈകാതെ വ്യക്തമാകുമെന്നും മുരളീധരന്‍ പറഞ്ഞു.
മകനെതിരായ കേസുകളില്‍ പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഗത്യന്തരമില്ലാതെയാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സെക്രട്ടറി സ്ഥാനമൊഴിഞ്ഞത് എന്നാണ് വി. മുരളീധരന്‍ നേരത്തെ ഫേസ് ബുക്കില്‍ കുറിച്ചത്. ലഹരിമരുന്ന്, കള്ളപ്പണ ഇടപാട് കേസുകളിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ജയിലില്‍ കഴിയുന്നത്. ചികിത്സയ്ക്കായിട്ടാണ് സ്ഥാനമൊഴിയുന്നതെന്ന് പാര്‍ട്ടി പറഞ്ഞാലും സത്യം കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകനെതിരായ കേസുകളില്‍ പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഗത്യന്തരമില്ലാതെയാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. ലഹരിമരുന്ന്, കള്ളപ്പണ ഇടപാട് കേസുകളിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ജയിലില്‍ കഴിയുന്നത്.
രാജി ചികില്‍സയ്‌ക്കെന്ന് പാര്‍ട്ടി പറഞ്ഞാലും യഥാര്‍ഥ്യം കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം. പക്ഷേ യഥാര്‍ഥ പ്രശ്‌നം അതല്ല. രാഷ്ട്രീയ മര്യാദ സിപിഎമ്മില്‍ കോടിയേരി ബാലകൃഷ്ണന് മാത്രമാണോ ?
പിണറായി വിജയന് അത് ബാധകമല്ലേ ? രക്തബന്ധമില്ലെങ്കിലും പിണറായിക്ക് അതിലേറെ ബന്ധമുണ്ടായിരുന്ന എം.ശിവശങ്കരനും അഴിക്കുള്ളിലായിരിക്കുന്നു. വലംകൈ ആയ സിഎം രവീന്ദ്രനെ അന്വേഷണ ഏജന്‍സികള്‍ വിളിപ്പിക്കുന്നു.
സ്വര്‍ണക്കള്ളക്കടത്തും അഴിമതിയുമാണ് ടീം പിണറായിക്കെതിരായ കേസുകള്‍. പാര്‍ട്ടി ഭാരവാഹി അഴിമതിക്കേസില്‍പ്പെടുന്നതിനെക്കാള്‍ ഗൗരവം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ഉള്‍പ്പെടുന്നതിനാണ് എന്നതായിരുന്നു ലാവലിന്‍ കേസില്‍ സിപിഎം നിലപാട്. പിണറായി ജനപ്രതിനിധിയും കോടിയേരി പാര്‍ട്ടി ഭാരവാഹിയുമായപ്പോള്‍ ആ നിലപാട് തിരിച്ചായോ എന്ന് വ്യക്തമാക്കണം. പാര്‍ട്ടിയെ നയിക്കുന്നയാളുടെ കൈകള്‍ ശുദ്ധമാണോയെന്നത് പാര്‍ട്ടിക്കാര്യം.
സംസ്ഥാനം ഭരിക്കുന്നയാളുടെ കയ്യിലിരുപ്പാണ് സാധാരണ ജനത്തെ ബാധിക്കുന്ന വിഷയം. രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിയ്ക്ക് പിന്നിലെങ്കില്‍ അതിനും മുമ്പേ സ്ഥാനമൊഴിയേണ്ടത് പിണറായി വിജയനാണ്. എന്നുമാണ് വി. മുരളീധരന്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha