എല്ലാം എല്ലാം അയ്യപ്പന്‍... കാറ്റും കോളും നിറഞ്ഞ ശബരിമല സീസണിന് ശേഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശബരിമല നട തുറക്കുമ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തി പഴയ കാലം; അയ്യപ്പനെ തൊട്ട് കളിച്ചവര്‍ ക്ഷ, ണ്ണ വരയ്ക്കുമ്പോള്‍ ഇരുമുടികെട്ടുമായി ജയിലില്‍ കിടന്ന സുരേന്ദ്രനും ഭജന പാടിയ വി. മുരളീധരനും വച്ചടി വച്ചടി കയറ്റം

കലിയുഗ വരദനായ അയ്യപ്പന്റെ ചൈതന്യം ആ വിഗ്രഹത്തിന്റെ ശക്തിയാണ്. അയ്യപ്പനെ തൊട്ട് കളിച്ച മഹിഷാസുരന്‍ മുതല്‍ ആധുനിക കാലത്തെ പലരും അനുഭവിച്ച് ചീട്ട് വാങ്ങിക്കഴിഞ്ഞു. അയ്യപ്പ ഭക്തര്‍ക്ക് ജാതിയോ മതമോ രാഷ്ട്രീയമോ രാജ്യങ്ങളോ ഒന്നുമില്ല. എല്ലാവരും സ്വാമികള്‍ മാത്രമാണ്. ശരണം ശരണം അയ്യപ്പാ എന്ന മന്ത്രവുമായി സ്വാമിയേ അയ്യപ്പോ എന്ന ശരണം വിളിയുമായി മല കയറുമ്പോള്‍ എല്ലാവര്‍ക്കും ഒരേ ലക്ഷ്യം മാത്രമാണ്. അയ്യപ്പനില്‍ സര്‍വ പാവഭാരവും അര്‍പ്പിക്കുക. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പാപങ്ങളില്‍ നിന്നും രക്ഷ നേടുക. ഫലം പ്രവചനീതമാണ്.
നാളെ വൃശ്ചികം ഒന്നാണ്. ഇന്ന് നട തുറക്കുമെങ്കിലും നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും. അനുഭവിച്ച് ചീട്ട് വാങ്ങിയതിനാല്‍ ആര്‍ക്കും ഇപ്പോള്‍ യുവതികളെ കയറ്റേണ്ട. അയ്യപ്പന്‍ അങ്ങനെയാണ്. കലിയുഗ വരദനായ അയ്യപ്പന്റെ പല മായാലീലകളും നമുക്ക് കാണിച്ചു തന്നു. അതും രണ്ട് വര്‍ഷത്തിനുള്ളില്‍. 2018ലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ യുവതികളെ കയറ്റാന്‍ ശ്രമിച്ച സിപിഎമ്മും സര്‍ക്കാരിലെ ചിലരും നവോത്ഥാന സമിതിയുമെല്ലാം എത്ര പെട്ടന്നാണ് മാറിയത്. അയ്യപ്പ സന്നിധിയില്‍ യുവതികളെ കയറ്റാന്‍ ശ്രമിച്ചവര്‍ക്കെല്ലാം തന്നെ ഷോക്ക് ട്രീറ്റ്‌മെന്റ് കിട്ടി. നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇപ്പോള്‍ മിണ്ടാട്ടമില്ല. മാത്രമല്ല കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരി ബീഹാറി യുവതിയുടെ പരാതിയില്‍ മേല്‍ നട്ടം തരിഞ്ഞപ്പോള്‍ എത്തി സങ്കടപ്പെട്ടതും ഈ അയ്യപ്പ സന്നിധിയിലാണ്. നവോത്ഥാന സമിതിക്കാരാകട്ടെ തമ്മില്‍ തല്ലി കാലം നീക്കുകയാണ്.
ഇപ്പോഴാകട്ടെ സര്‍ക്കാരിനും പാര്‍ട്ടിക്കും കലി ബാധിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് തുടര്‍ഭരണം പ്രവചിച്ച് കഴിഞ്ഞ് ഇന്നുവരെ നിലം തൊട്ടിട്ടില്ല. ശബരിമല നട തുറക്കുമ്പോള്‍ കോടിയേരി ആ സീറ്റിലില്ല. അന്ന് ശിവശങ്കറായിരുന്നു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. ആ ശിവശങ്കര്‍ തകര്‍ന്ന് തരിപ്പണമായി അഴിയെണ്ണുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരേയും ഇഡി വിളിച്ചിരിക്കുകയാണ്.
അതേസമയം കെ. സരേന്ദ്രന്റേയും വി. മുരളീധരന്റേയും യോഗം നോക്കുക. 2018 നവംബര്‍ 17 ന് ശബരിമലയില്‍ ദര്‍ശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യതീഷ് ചന്ദ്ര സുരേന്ദ്രനെ ആറസ്റ്റ് ചെയ്യ്തത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരുന്നു ഈ ആറസ്റ്റ് എന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. പക്ഷെ ആ അറസ്റ്റ് സുരേന്ദ്രന് വലിയ ഇമേജ് നേടിക്കൊടുത്തു. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ച കേസുകളിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്രന് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.
സുരേന്ദ്രന്റെ അറസ്‌റ്റോടെ എസ്.പി. യതീഷ് ചന്ദ്രയും സുരേന്ദ്രനും ഒന്നു പോലെ തിളങ്ങി. യതീഷ് ചന്ദ്ര അയ്യപ്പ ഭക്തരുടെ കടുത്ത ശത്രുവായിമാറി. സുരേന്ദ്രനാകട്ടെ കണ്ണിലുണ്ണിയും. ഇതിനിടെ യതീഷ് ചന്ദ്ര അയ്യപ്പനെ കണ്ട് തൊഴുത് സങ്കടം പറയുന്ന ഫോട്ടോകള്‍ കര്‍മ്മ സമിതിക്കാര്‍ ആഘോഷിക്കുകയും ചെയ്തു.
ഇപ്പോള്‍ സുരേന്ദ്രനാകട്ടെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷത്തിനേക്കാളും സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചത് സുരേന്ദ്രനാണ്. സുരേന്ദ്രന്റെ പ്രവചനങ്ങള്‍ പലതും നടക്കുന്നതായി പാര്‍ട്ടിക്കാര്‍ തന്നെ നിലവിളിക്കുന്നുണ്ട്. സുരേന്ദ്രനെ വകുപ്പില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അകത്താക്കുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഈ ഗതി വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
ശബരിമലയില്‍ യുവതികളെ കയറ്റാനായി ശ്രമം നടന്നപ്പോള്‍ താടിയും മുടിയും വളര്‍ത്തി ശബരിമലയില്‍ പോയി ഭജനയിരുന്ന ആളാണ് വി. മുരളീധരന്‍. അന്ന് എംപിയായിരുന്ന മുരളീധരന്‍ ഇന്ന് വിദേശകാര്യ സഹമന്ത്രിയാണ്. കേരളത്തിലെ ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുന്ന നേതാവ്.
അങ്ങനെ കാറ്റും കോളും നിറഞ്ഞ സീസണ്‍ കഴിഞ്ഞ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശബരിമല നട തുറക്കുമ്പോള്‍ എവിടേയും സരണം വിളി മാത്രമാണ്. എങ്ങനെയുണ്ട് ഇതാണ് അയ്യപ്പന്റെ ഓരോരോ കളികള്‍. അയ്യപ്പനോട് വെറുതേ കളിച്ച് പണി മേടിക്കരുത്. സ്വാമിയേ ശരണമയ്യപ്പ!
https://www.facebook.com/Malayalivartha