തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു... അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനെത്തിയ നാട്ടുകാർ കണ്ടത് മറ്റൊരു കാഴ്ച്ച! സംശയം തോന്നി പൊതികള്‍ പരിശോധിച്ചപ്പോൾ നാട്ടുകാർ ഒന്നടങ്കം ഞെട്ടി; ഉടന്‍ പൊലീസില്‍ വിവരമറിയിച്ചതോടെ അഴിക്കുള്ളില്‍, ആലപ്പുഴയിൽ സംഭവിച്ചത്...

തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന യുവാക്കളടങ്ങിയ സംഘത്തിന്റെ കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരാണ് വാഹനത്തില്‍ കഞ്ചാവ് പൊതികള്‍ കണ്ടത്.
പരിക്കേറ്റവര്‍ പൊതികള്‍ എടുക്കാന്‍ ശ്രമിച്ചതോടെ സംശയം തോന്നി നാട്ടുകാര്‍ നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചെങ്ങന്നൂര്‍ മുളക്കുഴയില്‍ ആണ് സംഭവം. കാറിലുണ്ടായിരുന്ന അടൂര്‍പഴകുളം സ്വദേശികളായ ഷൈജു, ഫൈസല്‍, നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപെട്ടു.
അറസ്റ്റിലായ ഷൈജു പത്തനംതിട്ട, നൂറനാട്, അടൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
https://www.facebook.com/Malayalivartha