തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ അപകടം! യുവാവിന് ദാരുണാന്ത്യം; നാട്ടുകാർക്ക് തീരാനൊമ്പരമായി ഗോകുൽ

മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ വീണ്ടും അപകടം. നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. ചിങ്ങവനം പോളച്ചിറ സ്വദേശി ജോയൽ പി ജോസ് (23) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് എട്ടരയോടെ നാലുവരി പാതയിൽ പെട്രോൾ പമ്പിൽ ഭാഗത്തേക്ക് തിരിയുന്ന ഇടവഴിയിൽ ആയിരുന്നു അപകടം. പുതുപ്പള്ളി തൃക്കോതമംഗം ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോകുൽ (20) ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.
ശനിയാഴ്ച വൈകിട്ട് എട്ടരയോടെ ഇരയിൽ കടവ് റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര ബൈക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു.
ബൈക്കിൽ രണ്ടു പേരുണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന. ഇടിയുടെ ആഘാതത്തിൽ ഇതിൽ വായുവിൽ ഉയർന്നു തെറിച്ച ജോയൽ റോഡിൽ തലയിടിച്ചാണ് വീണത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജോയലിനെ എടുത്തുയർത്തി എങ്കിലും അബോധാവസ്ഥയിലായിരുന്നു. നാട്ടുകാർ തന്നെ ചേർന്ന് ഇയാളെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha