Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

അവരോട് അതേ നാണയത്തിൽ പറയുകയാണ്, അതങ്ങ് മനസിൽ വച്ചാൽ മതി... ഒരു കുത്തകയുടെയും വക്കാലത്തുമെടുത്ത് ഇങ്ങോട്ട് വരേണ്ട... നിങ്ങൾക്കെന്തിനാണ് കെ-ഫോൺ, അതിനൊക്കെ ഇവിടെ വേറെയാളുകളില്ലേ എന്ന താത്പര്യവും വച്ചാണ് നീക്കങ്ങൾ... ആ താല്പര്യവും വച്ച് അവിടെയിരുന്നാൽ മതി... ഇങ്ങോട്ട് വരേണ്ട.... കേന്ദ്ര ഏജൻസികൾക്കെതിരെ സ്വരം കടുപ്പിച്ചു പിണറായി

17 NOVEMBER 2020 08:28 AM IST
മലയാളി വാര്‍ത്ത

ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ നാട്ടിലൊരുപാട് കുത്തക കമ്പനികളുള്ളപ്പോൾ സംസ്ഥാന സർക്കാർ എന്തിന് അതേറ്റെടുക്കണമെന്നാണ് കെ-ഫോൺ പദ്ധതിക്കെതിരായ അന്വേഷണത്തിലൂടെ കേന്ദ്ര അന്വേഷണ ഏജൻസികൾ പരോക്ഷമായി ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'അവരോട് അതേ നാണയത്തിൽ പറയുകയാണ്, അതങ്ങ് മനസിൽ വച്ചാൽ മതി. ഒരു കുത്തകയുടെയും വക്കാലത്തുമെടുത്ത് ഇങ്ങോട്ട് വരേണ്ട. നിങ്ങൾക്കെന്തിനാണ് കെ-ഫോൺ, അതിനൊക്കെ ഇവിടെ വേറെയാളുകളില്ലേ എന്ന താത്പര്യവും വച്ചാണ് നീക്കങ്ങൾ. ആ താല്പര്യവും വച്ച് അവിടെയിരുന്നാൽ മതി.

ഇങ്ങോട്ട് വരേണ്ട"- കടുത്ത സ്വരത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വികസനപ്രവർത്തനങ്ങളോട് നാടും ജനങ്ങളും അനുകൂലമാണ്. എന്നാൽ ചിലർക്കുള്ള പ്രയാസം, അത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണല്ലോ നടക്കുന്നത് എന്നതിലാണ്. നാടിന്റെ വികസനം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ധർമ്മം. കേരളത്തിന് മികച്ച ഗവേണൻസിനുള്ള അവാർഡ് തുടർച്ചയായി ലഭിക്കുന്നതിൽ വിപുലമായ പങ്ക് നിർവഹണോദ്യോഗസ്ഥർക്കുണ്ട്. ആ ഉദ്യോഗസ്ഥർക്കെതിരെ ഇന്ത്യാരാജ്യത്തെ ഒരേയൊരു അന്വേഷണ ഏജൻസിയൊഴിച്ച് എല്ലാ ഏജൻസികളും വട്ടമിട്ട് പറക്കുകയാണ്.

സർക്കാരിന്റെ വികസന പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ നിസ്സംഗരാക്കുന്ന നിലയിൽ ഇടപെടുന്നതിന്റെ ഉദ്ദേശ്യമെന്താണ്? ലൈഫ് പദ്ധതി കൊണ്ട് ഗുണം കിട്ടുന്നത് വീടൊരു സ്വപ്നമായി മാത്രം കണ്ട് മണ്ണടിഞ്ഞ് പോകുന്ന ലക്ഷങ്ങൾക്കാണ്. അതിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ, ഒന്നിന് പിറകെ ഒന്നായി ഏജൻസികൾ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതെന്തിനാണ്? യുവതയുടെ പ്രതീക്ഷയായ കെ-ഫോൺ ചിലർക്ക് പ്രയാസമുണ്ടാക്കും. ദീർഘകാലമായി ഷെൽഫിൽ കിടന്നിരുന്ന ടോറസ് പദ്ധതിയോട് സർക്കാർ താത്പര്യം കാട്ടിയത് പതിനയ്യായിരം യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നതിനാലാണ്.

നാടിനോട് താത്പര്യമുള്ള സർക്കാർ ഇതിനോടും താത്പര്യം കാട്ടുക സ്വാഭാവികമല്ലേ.ഏതാനും വികലമനസുകളുടെ താത്പര്യത്തിനൊത്ത് തുള്ളിക്കളിക്കേണ്ടവരായി അന്വേഷണ ഏജൻസികൾ മാറരുത്. 2016ൽ എന്താണോ ഉണ്ടായിരുന്നത്, അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്.

അതിനോട് രാഷ്ട്രീയ വിയോജിപ്പുള്ളവരുണ്ട്. ആരൊക്കെ എതിർത്താലും നാടും ജനങ്ങളും ഏല്പിച്ച ഉത്തരവാദിത്വം സർക്കാർ ഇനിയും നിറവേറ്റും. ശിവശങ്കറിന്റേതായി ഇന്നലെ പുറത്തുവന്ന മൊഴിയിലേക്ക് താനിപ്പോൾ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ സ്വര്‍ണക്കടത്ത്, ലൈഫ്‌മിഷന്‍ തുടങ്ങിയ കേസുകളില്‍ രാഷ്‌ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് തന്നെ അറസ്‌റ്റ് ചെയ‌്തതെന്ന് എം. ശിവശങ്കര്‍ ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും, കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയിലാണ് ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

എന്‍ഫോഴ്‌സ്മെന്റിന്റെ സമ്മര്‍ദ്ദങ്ങള്‍ വഴങ്ങാത്തതതാണ് അറസ്‌റ്റിന്റെ പ്രധാനകാരണം. സ്വപ്നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്സാപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ രേഖമൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വാട്സാപ്പ് സന്ദേശങ്ങള്‍ പരിശോധിക്കണം. താന്‍ ഒരു കസ്റ്റംസ് ഓഫീസറേയും സ്വര്‍ണക്കടത്തിന് വേണ്ടി വിളിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരണത്തില്‍ പറയുന്നു. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് വിശദീകരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (50 minutes ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (55 minutes ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (4 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (4 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (4 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (4 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (5 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (5 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (5 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (6 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (7 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (7 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (7 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (7 hours ago)

Malayali Vartha Recommends