Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ഇനി രണ്ടും കൽപ്പിച്ച് സിപിഎം... പഴ ആർജ്ജവം തിരിച്ചെടുത്തെ മതിയാകൂ... സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്ത കാരാട്ട് ഫൈസലിനോട്‌ തദ്ദേശ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് സിപിഎം ...

17 NOVEMBER 2020 08:57 AM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്!! വൻ ദുരൂഹ

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്ത കാരാട്ട് ഫൈസലിനോട്‌ തദ്ദേശ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ സിപിഎം ആവശ്യപ്പെട്ടു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്. നിലവില്‍ നഗരസഭാ ഇടത് കൗണ്‍സിലറായ ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി പി.ടി.എ.റഹീം എംഎല്‍എയാണ് പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു തീരുമാനം. സിപിഎം ജില്ലാ കമ്മിറ്റിയാണ് ഫൈസലിനോട് മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണിത്. സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ് ഫൈസല്‍.എന്നാൽ ഈ സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടര്‍ചലനങ്ങളില്‍ ഇപ്പോള്‍ പുറമെ പരിക്കുകളൊന്നും ഇല്ലെങ്കിലും സി.പി.എം. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ നിത്യവും ചോദ്യശരങ്ങളാല്‍ പൊരിച്ചെടുക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍ ബെംഗളൂരുവിലെ ജയിലിലേക്ക് വരെ പോയിരിക്കുന്നു.

എന്നാലിപ്പോൾ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്റെ പടിയിറക്കം സി.പി.എമ്മിലുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. ബിനീഷിന്റെ കേസുയർത്തി പ്രതിപക്ഷം സി.പി.എമ്മിനെ വേട്ടയാടുന്നത് കോടിയേരി സെക്രട്ടറിയായതുകൊണ്ടായിരുന്നു. സ്വർണക്കടത്തിനുപിന്നാലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിനെ വലിഞ്ഞുമുറുക്കിയപ്പോൾ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പാണ് സി.പി.എം. നടത്തിയത്. സർക്കാരിന്റെ പദ്ധതിനിർവഹണത്തിൽ ഇടപെടുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്നു വിശദീകരിച്ചു. മയക്കുമരുന്ന് വ്യാപാരത്തിന് പണം നൽകിയെന്ന ബിനീഷിനെതിരായ കേസാണ് ഈ പ്രതിരോധത്തെ ദുർബലമാക്കിയത്.

ബിനീഷിന്റെ കേസ് രാഷ്ട്രീയമല്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും പാർട്ടി സെക്രട്ടറിയുടെ മകനെന്ന നിലയിൽ അത് പിന്തുടർന്നുകൊണ്ടിരുന്നു. അതിന് അറുതിയായെന്നതാണ് കോടിയേരി ഒഴിഞ്ഞതോടെ സി.പി.എമ്മിനുള്ള ആശ്വാസം. ഇനി സർക്കാരിനെതിരായ അന്വേഷണത്തിൽ മാത്രമായി രാഷ്ട്രീയ പ്രതിരോധം പരിമിതപ്പെടുത്താനാകും. പാർട്ടി സെക്രട്ടറിയല്ലാത്ത കോടിയേരിയുടെ മകന്റെ കേസ് മാധ്യമങ്ങളിലും വാർത്താപ്രാധാന്യം കുറയ്ക്കുമെന്നു സി.പി.എം. കണക്കുകൂട്ടുന്നു.പഴയ വിഭാഗീയ ചേരിയില്ലാതായി പിണറായിക്കൊപ്പം പാർട്ടിയെന്നതാണ് കോടിയേരി സെക്രട്ടറിയായ ശേഷം സി.പി.എമ്മിൽ സംഭവിച്ചത്. കോടിയേരി മാറുമ്പോൾ ആ ‘വിശ്വസ്ത’രുടെ പട്ടികയിൽ അംഗബലം കുറയുന്നുണ്ടെന്നതാണ് വരുന്ന മാറ്റം. ബിനീഷിന്റെ കേസ് രൂക്ഷമായപ്പോൾ കോടിയേരി സ്വമേധയാ ഒഴിയുന്നെങ്കിൽ അങ്ങനെയാവട്ടേയെന്ന മനസ്സായിരുന്നു മുഖ്യമന്ത്രിക്കും.ബിനീഷിനെതിരായ ഇ.ഡി.യുടെ അന്വേഷണരീതിയോട് മുഖ്യമന്ത്രി വിയോജിക്കാതിരുന്നത് അതുകൊണ്ടുകൂടിയാണെന്നാണ് കോടിയേരിക്കൊപ്പമുള്ളവരുടെ വികാരം. ഇതിനൊപ്പം രോഗം കോടിയേരിയെ വല്ലാതെ അലട്ടാനും തുടങ്ങി. ഇതോടെയാണ് സെക്രട്ടറിപദം ഒഴിയുന്ന തീരുമാനം അദ്ദേഹമെടുത്തത്.

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. കള്ളപ്പണക്കേസില്‍ ഇ.ഡിയുടെ താത്പര്യപ്രകാരം ചില രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ശിവശങ്കര്‍ കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അര്‍ദ്ധസത്യങ്ങളും കള്ളങ്ങളും കൂട്ടിച്ചേര്‍ത്ത് ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കാണിച്ചായിരുന്നു ശിവശങ്കര്‍ കഴിഞ്ഞ ദിവസം വിശദീകരണക്കുറിപ്പ് നല്‍കിയത്.

സ്വപ്നയുമായും കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അറിയില്ല. സംസ്ഥാനത്തെ ഭരണത്തലവനുമായി അടുപ്പമുള്ള പദവിയിലിരുന്നതിനാല്‍ കേസിലേക്ക് വലിച്ചിഴച്ചെന്നും,രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുടുക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ ആരോപണം.
ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ 26 വരെ ശിവശങ്കറിന് ജയിലില്‍ കഴിയേണ്ടിവരും. അങ്ങനയെങ്കില്‍ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്താനും എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യാനുമെല്ലാം സാദ്ധ്യതയുണ്ട്. അതേസമയം ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കുക. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഖാലിദ് അലിയ്ക്ക് സന്തോഷ് ഈപ്പന്‍ കമ്മിഷനായി നല്‍കിയ ഡോളര്‍ വിശദാംശങ്ങള്‍ ഇന്നു കൊച്ചിയിലെ ആക്‌സിസ് ബാങ്കില്‍ നിന്നു വിജിലന്‍സ് ശേഖരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (49 minutes ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (1 hour ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (1 hour ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (1 hour ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (1 hour ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (1 hour ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (2 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (2 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (2 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (2 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (2 hours ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (3 hours ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (3 hours ago)

Malayali Vartha Recommends