ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ ഇടപാടുകൾ സംശയാസ്പദം.....എന്‍.സി.ബിയുടെ അപേക്ഷ അംഗീകരിച്ച് കോടതി....ബിനീഷിനെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കസ്റ്റഡിയിലെടുത്തു. ബിനീഷിനെ കസ്റ്റഡിയിലെടുക്കാനുള്ള എന്‍.സി.ബിയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
ബംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ സംശയാസ്പദമായ ഇടപാടുകളുടെ പേരിലാണ് എന്‍.സി.ബി കസ്റ്റഡിയിലെടുത്തത്. നേരത്തെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലായിരുന്നു.
https://www.facebook.com/Malayalivartha
























