Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 ;ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകൾ

17 NOVEMBER 2020 07:11 PM IST
മലയാളി വാര്‍ത്ത

More Stories...

കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും

ട്രൂത്ത് സോഷ്യല്‍ വഴി... ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപ്; ഇന്ത്യയ്ക്കുള്ള കത്തും കൈമാറിയേക്കും. ടെക്‌സസില്‍ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ്

കൊല്ലപ്പളളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണീച്ചര്‍ വര്‍ക്ക്ഷോപ്പ് കത്തിനശിച്ചു....

സങ്കടക്കാഴ്ചയായി... കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി....

സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി.... കൂടുതല്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 55,54,265 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി സുകുമാരന്‍ (85), ശാസ്തമംഗലം സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (83), ആനയറ സ്വദേശിനി അമ്മുക്കുട്ടി (78), കല്ലാട്ടുമുക്ക് സ്വദേശിനി കുല്‍സുബീവി (55), നേമം സ്വദേശിനി റഷീദ (43), കൊല്ലം കരൂര്‍കടവ് സ്വദേശി രസക് കുഞ്ഞ് (60), ക്ലാപ്പന സ്വദേശിനി ആശ (45), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി സരസമ്മ (72), കോട്ടയം നാഗമ്പടം സ്വദേശി ബേബി (68), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി കെ.എം. നബീസ (63), എളമക്കര സ്വദേശി കെ.കെ. പുരുഷന്‍ (74), തൃശൂര്‍ പാമ്പൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (79), എടശേരി സ്വദേശി അബ്ദുള്‍ ജലീല്‍ (52), അഴിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (75), പാലക്കാട് കല്ലേപ്പുള്ളി സ്വദേശി സൗമ്യകുമാരന്‍ (84), മലപ്പുറം പോരൂര്‍ സ്വദേശി സുനില്‍ ബാബു (40), താഴേക്കോട് സ്വദേശിനി ഖദീജ (54), ഇരുമേട് സ്വദേശി മുഹമ്മദ് (73), പൂക്കോട്ടൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ (50), മംഗലം സ്വദേശിനി ഫാത്തിമകുട്ടി (65), ചേര്‍പുളശേരി സ്വദേശിനി നഫീസ (64), കോഴിക്കോട് നടപുരം സ്വദേശി വിജയന്‍ (65), വട്ടോളി സ്വദേശി ചന്ദ്രന്‍ (75), വളയം സ്വദേശി അബ്ദുള്ള (74), തിരുവന്നൂര്‍നട സ്വദേശി വേലായുധന്‍ (90), കണ്ണൂര്‍ ചിറയ്ക്കല്‍ സ്വദേശിനി സുഹറാബി (69), കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1915 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4985 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 734, കൊല്ലം 674, തൃശൂര്‍ 650, കോഴിക്കോട് 603, എറണാകുളം 451, കോട്ടയം 427, തിരുവനന്തപുരം 286, പാലക്കാട് 177, ആലപ്പുഴ 345, കണ്ണൂര്‍ 248, പത്തനംതിട്ട 130, ഇടുക്കി 86, വയനാട് 82, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, കോഴിക്കോട് 11, പത്തനംതിട്ട, കണ്ണൂര്‍ 9 വീതം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം 4 വീതം, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 561, കൊല്ലം 622, പത്തനംതിട്ട 154, ആലപ്പുഴ 397, കോട്ടയം 501, ഇടുക്കി 54, എറണാകുളം 588, തൃശൂര്‍ 723, പാലക്കാട് 820, മലപ്പുറം 497, കോഴിക്കോട് 831, വയനാട് 117, കണ്ണൂര്‍ 625, കാസര്‍ഗോഡ് 130 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,070 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,61,394 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,023 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,03,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,805 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1353 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഇരുമ്പിലിയം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), മറക്കര (സബ് വാര്‍ഡ് 1, 11), വാളാഞ്ചേരി മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 27), ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ (സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ പനച്ചേരി (19), കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ (സബ് വാര്‍ഡ് 4), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (7), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (15, 17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 599 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും  (6 minutes ago)

ട്രൂത്ത് സോഷ്യല്‍ വഴി... ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപ്; ഇന്ത്യയ്ക്കുള്ള കത്തും കൈമാറിയേക്കും. ടെക്‌സസില്‍ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ്  (39 minutes ago)

ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി മുന്‍ നിരയില്‍ വൈഭവ് സൂര്യവംശി മാത്രമാണ് തിളങ്ങിയത  (1 hour ago)

തടിയുപകരണങ്ങളും തടിയുമടക്കം കത്തിയമര്‍ന്ന നിലയിലാണ്  (1 hour ago)

മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി....സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയം... സമരം തുടങ്ങി  (1 hour ago)

18 കിലോമീറ്ററോളം ഉയരത്തില്‍ ചാരം പടര്‍ന്നു....  (1 hour ago)

ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം തിരികെ പോവുകയായിരുന്ന ഇവരുടെ കാറില്‍ ട്രക്ക്...  (2 hours ago)

വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..  (2 hours ago)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (2 hours ago)

കനത്ത മഴയ്ക്ക് സാധ്യത  (3 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (3 hours ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (3 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (3 hours ago)

Malayali Vartha Recommends