ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിവശങ്കറിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. സ്വപ്ന സുരേഷ് ഏറ്റവുമൊടുവില്‍ നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന ആവശ്യമാണെന്ന് ഉത്തരവില്‍ പറയുന്നു.
ശിവശങ്കര്‍ കുറ്റക്കാരന്‍ ആണെന്നോ അല്ലെന്നോ പറയാന്‍ കഴിയാത്ത സാഹചര്യമാണ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലായതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. അട്ടക്കുളങ്ങര സബ് ജയിലില്‍വച്ച് സ്വപ്ന സുരേഷ് ഏറ്റവും ഒടുവില്‍ നല്‍കിയ മൊഴിയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഉത്തരവില്‍ പറയുന്നുത്. ഈ ഘട്ടത്തില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളെപ്പറ്റി മുന്‍പ് നല്‍കിയ മൊഴികളില്‍ സൂചനയില്ല.
കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ വിളിച്ചുവോ എന്നകാര്യത്തില്‍ കൃത്യമായ നിഗമനത്തില്‍ എത്താന്‍ കഴിയുന്നില്ലെന്ന സൂചനയാണ് ഉത്തരവിലുള്ളത്.
"
https://www.facebook.com/Malayalivartha



























