സ്പാം പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ഇന്ന് വി എസ് നിര്‍വ്വഹിക്കും, മറ്റ് സിപിഎം നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും

സ്പാം പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ആലപ്പുഴയില്‍ ഇന്ന് വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും. സി പി എമ്മില്‍ നിന്നും പുറത്തുപോയ വി എസ് പക്ഷക്കാരുടെ നേതൃത്വത്തിലുള്ള സംഘടനയാണ് സ്പാം. വി എസിന് പുറമെ മറ്റ് സി പി എം നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
തുറവൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ജില്ലാ നേതൃത്വം രേഖാമൂലം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പരിപാടിയില്‍ രാഷ്ട്രീയമില്ലെന്നും ജീവകാരുണ്യ സംഘടനയാണ് സ്പാമെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാല്‍ മുമ്പ് ആലപ്പുഴയിലെ മാന്നാറില്‍ വി എസ് അനുകൂലികള്‍ പാര്‍ട്ടി അറിയാതെ സംഘടിപ്പിച്ച ചടങ്ങ് വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























