സര്‍ക്കാരിനെ അട്ടിമറിക്കാനാകാത്തതില്‍ സിപിഎമ്മിനു നൈരാശ്യം: കെ.പി.എ മജീദ്

യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനാകാത്തതില്‍ സിപിഎമ്മിനു നൈരാശ്യമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് പറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാന്‍ ലീഗ് മുന്‍കൈയെടുത്താല്‍ സഹകരിക്കുമെന്ന ഇ.പി.ജയരാജന്റെ പ്രസ്താവന ഇതാണു കാണിക്കുന്നതെന്നും മജീദ് പറഞ്ഞു. ജനതാദളിനെയും ആര്‍എസ്പിയെയും ലഭിക്കാതെ വന്നതോടെ ലീഗിന്റെ പിന്നാലെ വരികയാണ്. ഇന്നലെ കല്യാശേരിയിലാണ് ഇ.പി. ജയരാജന്‍ ലീഗുമായി സഹകരിക്കാമെന്നു പറഞ്ഞത്. അതേസമയം, മലബാര്‍ സിമന്റ്്‌സിലെ അഴിമതി ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് കെപിഎ മജീദ് ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവിന്റെ ആവശ്യം പരിഗണിക്കണം. വിഷയം ഗൗരവതരമെന്നും മജീദ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























