ഡല്‍ഹിയില്‍ മലയാളി യുവാവ് മൂന്നംഗസംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു

ഡല്‍ഹിയില്‍ കോട്ടയം സ്വദേശിയായ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. കോട്ടയം പരിപ്പ് സ്വദേശിയായ ബിജു തോമസ്(44) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഭവം. കൊണാട്ട് പ്‌ളേസിലെ ശങ്കര്‍ മാര്‍ക്കറ്റില്‍ സ്വന്തമായി കൊറിയര്‍ സര്‍വീസ് നടത്തുന്ന ബിജു തോമസിനെ മൂന്നംഗ സംഘം കടയ്ക്കുള്ളില്‍ കയറി അടിച്ചുകൊന്നത്. സ്ഥാപനത്തിലെ രണ്ട് തൊഴിലാളികളുമായി ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അതിലൊരാള്‍ ഇന്നലെ രാത്രി കടയിലെത്തി ബഹളമുണ്ടാക്കിയിരുന്നു. അതിനുശേഷമാണ് കൊലപാതകം നടന്നത്. മര്‍ദ്ദനമേറ്റ് തല്‍ക്ഷണം മരണമടയുകയായിരുന്നു.
ഡല്‍ഹിയിലെ ചില്ല ഗാവില്‍ കുടുംബ സമേതം താമസിക്കുകയായിരുന്നു. ഭാര്യയും മക്കളും കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് പോയത്. ഇവര്‍ ഇന്ന് അവിടെ എത്തിയപ്പോള്‍ അറിയുന്നത് ബിജുവിന്റെ മരണവാര്‍ത്തയാണ്. മൃതദേഹം രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























