ടി.പി. സെന്‍കുമാര്‍ പുതിയ ഡിജിപി

ടി.പി. സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കും മന്ത്രിസഭായോഗത്തിന്റേതാണു തീരുമാനം. നിലവില്‍ ജയില്‍ ഡിജിപിയായ സെന്‍കുമാര്‍ 1983 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം വിരമിക്കുന്ന ഒഴിവിലേയ്ക്കാണു സെന്‍കുമാറിനെ നിയമിക്കുക. അദ്ദേഹം ഈ മാസം 30നു ചുമതലയേല്‍ക്കും. 2017 വരെ സെന്‍കുമാറിനു സര്‍വീസുണ്ട്. വിവാദമായ നിരവധി കേസുകളില്‍ അന്വേഷണം നടത്തിയിട്ടുള്ള സെന്‍കുമാര്‍ നിരവധി തവണ വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























