നടന്‍ സത്താര്‍ അറസ്റ്റില്‍

ചലച്ചിത്ര നടന്‍ സത്താര്‍ (63) അറസ്റ്റില്‍. വര്‍ക്കല മജിസ്‌ട്രേട്ട് കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇന്‍ഫോ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്ന നിലയിലാണ് അറസ്റ്റ്. പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഗവ. ഹയര്‍ സെക്കന്ററിക്ക് സമീപം 2007ലാണ് കമ്പനി ആക്ട് പ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്.
സ്ഥാപനം വഴി ഗൃഹോപകരണങ്ങളും, ഇലക്‌ട്രോണിക് സാധനങ്ങളും നേരിട്ടെത്തിച്ച് വില്‍ക്കപ്പെടുമെന്ന വ്യാജേന വിവിധ സ്ഥലങ്ങളില്‍ നിന്നും വന്‍ തുകകള്‍ സമാഹരിച്ച ശേഷം അധികൃതര്‍ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് കൊടുനല്ലൂര്‍-ശാന്തിപുരം-കാട്ടരികത്ത് മുളങ്കാടകം വീട്ടിലെത്തിയാണ് വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ജെ.എസ്. പ്രവീണ്‍ സത്താറിനെ അറസ്റ്റുചെയ്തത്. നിരന്തരം കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മജിസ്‌ട്രേട്ടിന്റെ പ്രത്യേക ഉത്തരവുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ സത്താറിനെ റിമാന്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























