സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ അഞ്ച് ദിവസം കണ്ണൂരിൽ

സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ അഞ്ച് ദിവസം കണ്ണൂരിൽ. അനൗദ്യോഗിക സന്ദർശനത്തിൽ സ്വന്തം മണ്ഡലമായ ധർമ്മടത്തെ സിപിഎമ്മിന്‍റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് പങ്കെടുക്കുക. ധർമ്മടത്തെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പദ്ധതി പ്രദേശങ്ങളും സന്ദർശിക്കും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്.അതേസമയം ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ആവേശകരമായി തന്നെ സമാപിച്ചു. മുതിർന്ന നേതാക്കളും മന്ത്രിമാരുമെല്ലാം അവസാനലാപ്പിൽ കളത്തിലറിങ്ങിയാണ് ആവേശം കൂട്ടിയത്. പതിവ് കൊട്ടിക്കലാശമില്ലെങ്കിലും ആവശേത്തിന് ഒട്ടും കുറവില്ലായിരുന്നു. പലയിടത്തും പ്രചാരണം റോഡ് ഷോ ആയിത്തന്നെ മാറി. ത്രികോണപ്പോര് മുറുകുമ്പോൾ അവസാനലാപ്പിൽ സിപിഎം ശക്തമായി എടുത്തിടുന്നത് കോൺഗ്രസ്-ബിജെപി രഹസ്യബന്ധമാണ്.
ദേശീയ അന്വേഷണ ഏജൻസികളെ പിന്തുണക്കുന്ന കോൺഗ്രസ്സും ബിജെപിയും ഒരേ തൂവൽപ്പക്ഷികളെന്ന് പറഞ്ഞ് അഴിമതിക്ക് കൂടി പ്രതിരോധം തീർക്കുകയാണ് സിപിഎം. എന്നാൽ അവിശുദ്ധകൂട്ട് സിപിഎമ്മും ബിജെപിയും തമ്മിലെന്നാണ് കോൺഗ്രസ് ആരോപണം. ലാവലിൻ കേസിൽ പിണറായിയെ ബിജെപി സഹായിക്കുന്നത് ഉദാഹരണമെന്നാണ് ചെന്നിത്തല പറയുന്നത്. അതെ സമയം ഒന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. അവസാന ദിവസം യുഡിഎഫും എൽഡിഎഫും പരസ്പരം ബിജെപി ബന്ധത്തിൽ പഴിചാരിയപ്പോൾ പ്രചാരണത്തിലെ പിണറായിയുടെ അസാന്നിധ്യമായിരുന്നു ഇടതുമുന്നണിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ആയുധം.
തങ്ങളുമായല്ല മറിച്ച് യുഡിഎഫും എൽഡിഎഫും തമ്മിലാണ് കൂട്ടുകെട്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.ഇടുക്കി ജില്ലയിലെ കുമ്മംകല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കലാശക്കൊട്ട് നടത്തി. 40 ഓളം എൽ ഡി എഫ് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്ത് കാഞ്ഞിരംപാറയിൽ എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രവർത്തകർ കലാശക്കൊട്ട് നടത്തി. മറ്റിടങ്ങളിൽ കലാശക്കൊട്ട് ഉണ്ടായിരുന്നില്ല. പരാമവധി വോട്ടർമാരെ കണ്ട് സ്ഥാനാർത്ഥികളും അടിച്ചും തിരിച്ചടിച്ചും നേതാക്കളും കളം കടുപ്പിച്ചു. ത്രികോണപ്പോര് മുറുകുമ്പോൾ ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ അവസാന ലാപ്പിൽ സിപിഎം ശക്തമായി എടുത്തിടുന്നത് കോൺഗ്രസ്-ബിജെപി രഹസ്യബന്ധമായിരുന്നു. ന്യൂനപക്ഷ വോട്ടിൽ കണ്ണ് വെച്ച് മാത്രമല്ല പാർട്ടി സെക്രട്ടറി മുതൽ മന്ത്രിമാർ വരെ രഹസ്യബന്ധം ആരോപിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസികളെ പിന്തുണക്കുന്ന കോൺഗ്രസും ബിജെപിയും ഒരേ തൂവൽപ്പക്ഷികളെന്ന് പറഞ്ഞ് അഴിമതി ആരോണങ്ങൾക്ക് കൂടി പ്രതിരോധം തീർക്കുകയാണ് സിപിഎം.
https://www.facebook.com/Malayalivartha