ഗർഭം ചവിട്ടി കലക്കെടാ... അമ്മയുടെ ആക്രോശം ,ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്; ക്രൂരത

സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയോട് കയർത്ത് സൈനികൻ. അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് തന്നെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നുവെന്നും തന്റെ ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെട്ടതാണ് ഈ വിശയം ഇപ്പോൾ പുറത്ത് പറയാൻ കാരണമെന്ന് യുവതി ചൂണ്ടിക്കാട്ടി. അതേ സമയം സംഭവത്തിൽ സിആർപിഎഫ് ജവാനെതിരേ കേസെടുത്തതായാണ് വിവരം. സ്ത്രീധനം കുറഞ്ഞതിന് ഗർഭിണിയായ ഭാര്യയുടെ വയറ്റിൽ ചവിട്ടിയതടക്കമുള്ള പരാതിയാണ് അയാൾക്കെതിരെ യുവതി നൽകിയിരിക്കുന്നത്.
അഴീക്കൽ സ്വദേശി അക്ഷയയ്ക്കാണ് മർദനമേറ്റത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് മാസം മുൻപാണ് അക്ഷയയുടെ വിവാഹം നടന്നത്. 28 പവൻ സ്വർണവും 11 ലക്ഷം രൂപയുമാണ് ഭർത്താവായ സിആർപിഎഫ് ജവാന് നൽകിയത്. എന്നാൽ, ഈ സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് നിരന്തരമായി മാനസിക-ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുകയായിരുന്നു.
മീൻ മുറിക്കാൻ തെറ്റായ കത്തിയെടുത്തു, വീട്ടുവളപ്പിൽ നിന്നും പൂപറിച്ചു, ചൂല് ചുവരിൽ ചാരിവച്ചു തുടങ്ങി നിസാര കാരണങ്ങൾ പറഞ്ഞ് പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചു. ഗർഭിണിയായതോടെ ആക്രമണങ്ങൾ വർധിച്ചു. ഭർത്താവിന്റെ അച്ഛനും അമ്മയും തന്നെക്കുറിച്ച് പല കള്ളങ്ങളും ഭർത്താവിനോട് പറഞ്ഞുകൊടുക്കുമെന്നും ഇത് കേട്ട് ഭർത്താവ് തന്നെ മർദിക്കുമെന്നും യുവതി പറഞ്ഞു. അക്ഷയയ്ക്ക് മർദനമേറ്റതായി ഡോക്ടർമാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഓച്ചിറ പോലിസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha