കാര്യവട്ടം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വന്‍ മോഷണം; തെളിവ് കിട്ടാതിരിക്കാന്‍ കള്ളന്‍ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആറും കൊണ്ടുപോയി

കാര്യവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ഓഫീസ് മുറിയിലുണ്ടായിരുന്ന ഒരു ലക്ഷത്തിലധികം രൂപയും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയത്. ക്ഷേത്രം ഓഫീസിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ അലമാരയിലുണ്ടായിരുന്ന ഒരു ലക്ഷത്തിലേറെ രൂപയാണ് മോഷ്ടിച്ചത്. പിന്നാലെ രണ്ട് കാണിക്കവഞ്ചിയും പിക്കാസ് കൊണ്ട് കുത്തിത്തുറന്ന് അതിലെ പണവും കൊണ്ടുപോയി. തെളിവ് പുറത്തുവരാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആറും അടിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. ക്ഷേത്രത്തിന് സമീപത്തുള്ള യുപി സ്‌കൂളിന്റെ ഓഫീസ് മുറിയും കുത്തി തുറന്നു.ഇന്‍ഡക്ഷന്‍ കുക്കറല്ലാതെ മറ്റൊന്നും ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടില്ല. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha