നിര്‍മാതാവും മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി. സുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്. കുമാര്‍ അന്തരിച്ചു

നിര്‍മാതാവും മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി. സുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്. കുമാര്‍ (90) അന്തരിച്ചു. വഴുതക്കാട് ഈശ്വരവിലാസം റോഡ് ബീക്കണ്‍ അപ്പാര്‍ട്ട്‌മെന്റ് 8-ബിയിലെ വസതിയിലായിരുന്നു അന്ത്യം. എണ്‍പതുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണക്കമ്പനിയുടെ ഉടമസ്ഥനായിരുന്നു.
വേനലില്‍ ഒരു മഴ, പുതിയ വെളിച്ചം, ഭക്തഹനുമാന്‍, അമ്മേ ഭഗവതി, ശ്രീ അയ്യപ്പന്‍ തുടങ്ങിയവ എസ്. കുമാര്‍ നിര്‍മിച്ച 25-ഓളം സിനിമകളില്‍ ചിലതാണ്. ഒരുപതിറ്റാണ്ടുമുമ്പുവരെ വിതരണരംഗത്തും ടെലിവിഷന്‍ പരമ്പര നിര്‍മാണരംഗത്തും സജീവമായിരുന്നു. ശവസംസ്‌കാരം തിങ്കളാഴ്ച മൂന്നിന് നേമം മെരിലാന്‍ഡ് സ്റ്റുഡിയോ വളപ്പില്‍
https://www.facebook.com/Malayalivartha