സഖാക്കളേയും തേച്ചോ... ലക്ഷങ്ങള്‍ ശമ്പളം നല്‍കി സ്വപ്ന സുരേഷിന് ജോലി വാങ്ങിക്കൊടുത്തതിന് പിന്നാലെ ശിവശങ്കര്‍ ഇടപെട്ട് നിയമനം ഹൈക്കോടതിയിലും; ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ട ഹൈ ലെവല്‍ ഐടി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനം ഏറെ വിവാദമായിരുന്നു. പത്താംക്ലാസ് പോലും ജയിച്ചിട്ടുണ്ടോയെന്ന് സ്വന്തം സഹോദരന്‍പോലും സംശയിക്കുന്ന സ്വപ്നയ്ക്ക് വലിയ ജോലി കിട്ടിയതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം പുകയുകയാണ്. ഇതെല്ലാം ചെന്നെത്തുന്നത് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിലേക്കാണ്. ഇപ്പോഴിതാ ഹൈക്കോടതിയിലും നിയമനം നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. പാവപ്പെട്ട സഖാവിന് ഒരു താല്‍ക്കാലികമായ ചെറിയ ജോലി കിട്ടണമെങ്കില്‍ പോലും ജില്ലാ സെക്രട്ടറിയുടെ കത്ത് വേണമെന്നിരിക്കെയാണ് ലക്ഷങ്ങള്‍ വാങ്ങിയുള്ള ഈ നിയമനങ്ങള്‍.
എം.ശിവശങ്കറിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ കേരള ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ട ഹൈ ലെവല്‍ ഐടി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. ഇവരെ നിയമിച്ച ശേഷം ഹൈക്കോടതിയില്‍നിന്നു വിവരച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്നു കണ്ടെത്താന്‍ പ്രാഥമിക അന്വേഷണം നടത്താനാണു കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം.
മറ്റെല്ലാ ഹൈക്കോടതികളിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) മേല്‍നോട്ടത്തിലാണു കംപ്യൂട്ടര്‍വല്‍ക്കരണമെങ്കില്‍, ഇവിടെ 5 പേര്‍ക്ക് 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ കരാര്‍ നിയമനം നല്‍കുകയായിരുന്നു.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്‌പേസ് പാര്‍ക്ക് നിയമനത്തിലെന്ന പോലെ ഇവിടെയും ശിവശങ്കര്‍ ഇടപെട്ടതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. യോഗ്യതാനിര്‍ണയം ഉള്‍പ്പെടെ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എന്‍ഐസിയെ പൂര്‍ണമായി ഒഴിവാക്കാന്‍ ഇടപെട്ടതിന്റെ തെളിവുകളും കണ്ടെത്തി. മൂന്നംഗ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, സര്‍ക്കാര്‍ ഐടി പാര്‍ക്‌സ് സിഇഒ, ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ (ഐസിഫോസ്) ഡയറക്ടര്‍ എന്നിവരാണുണ്ടായിരുന്നത്.
നിയമനത്തിനു മുന്നോടിയായി 2018 ഫെബ്രുവരി 22, മേയ് 11 തീയതികളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ഐടി സെക്രട്ടറിയെന്ന നിലയില്‍ ശിവശങ്കറുമുണ്ടായിരുന്നു. 2019 ജനുവരി 14നാണ് 5 പേര്‍ക്കും നിയമനം നല്‍കിയത്. എന്‍ഐസിയെ മാറ്റിനിര്‍ത്തിയുള്ള നിയമനം ആ മാസം തന്നെ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐടി വിഭാഗത്തിന്റെ നിര്‍ണായക സ്ഥാനങ്ങളില്‍ ഇവര്‍ക്ക് ഇരിപ്പിടം ഒരുക്കാന്‍ 2019 മാര്‍ച്ച് 14നു ശിവശങ്കര്‍ വീണ്ടും ഹൈക്കോടതി സന്ദര്‍ശിച്ചു.
അത്സമയം സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) പ്രതിനിധികളുടെ മൊഴിയെടുത്തു. സ്വപ്നയുടെ പശ്ചാത്തലം പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ചുമതല വിഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിനാണു നല്‍കിയതെന്ന നിലപാടിലാണ് പിഡബ്ല്യുസി. വിഷന്‍ ടെക്‌നോളജി ആകട്ടെ നോവൈ എന്ന മറ്റൊരു സ്ഥാപനത്തിന് ഈ കരാര്‍ മറിച്ചുനല്‍കി.
3 ഏജന്‍സികള്‍ ഇടപെട്ടിട്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ടു കണ്ടുപിടിക്കാനായില്ലെന്നാണു പൊലീസ് പരിശോധിക്കുന്നത്. ജൂലൈയില്‍ റജിസ്റ്റര്‍ ചെയ്ത കേസ് ആണെങ്കിലും മൊഴി നല്‍കാന്‍ പിഡബ്ല്യുസി പ്രതിനിധി എത്തിയതു മാസങ്ങള്‍ കഴിഞ്ഞാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന ഒന്നാം പ്രതിയും പിഡബ്ല്യുസി, വിഷന്‍ ടെക്‌നോളജി എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്.
സ്വപ്നയുടെ അനധികൃത നിയമനത്തില്‍ പിഡബ്ല്യുസിയെ സര്‍ക്കാര്‍ വിലക്കിയിതെ അവര്‍ കോടതിയില്‍ നിന്നും സ്റ്റേവാങ്ങി. സര്‍ക്കാര്‍ റെക്കമന്റ് ചെയ്തിട്ടാണ് സ്വപ്നയെ നിയമിച്ചതെന്നാണ് പിഡബ്ല്യുസി വാദിച്ചത്. അതോടെ സഖാക്കളുടെ ആ വാദവും പൊളിഞ്ഞു. ഇപ്പോള്‍ അതുക്കും മേലെയുള്ള ഹൈക്കോടതി നിയമനമാണ് വരുന്നത്.
"
https://www.facebook.com/Malayalivartha